കൊല്ലം: കെഎസ്ആര്‍ടിസി ബസില്‍ യുവതിയുടെ നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊട്ടിയത്തു നിന്നും കൊല്ലത്തേക്ക് തിങ്കളാഴ്ച രാത്രി വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയായ യുവതി നല്‍കിയ പരാതി പ്രകാരം കൊല്ലം ഈസറ്റ് പൊലീസാണ് അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പ്രതിയുടെ ലുക്ക്ഔട്ട് നോട്ടീസ് തയ്യാറാക്കുമെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. നേമം കഴിഞ്ഞപ്പോള്‍ ബസിനകത്തു യാത്രക്കാരുടെ തിരക്ക് കുറഞ്ഞിരുന്നു. ഈ സമയത്താണ് യുവാവ് യുവതിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയത്. യുവതി ബഹളം വച്ചിട്ടും യുവാവ് പിന്മാറിയില്ലത്രെ. ഇതോടെ യുവതി യുവാവിന്റെ പരാക്രമത്തിന്റെ വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ബസ് കൊല്ലത്ത് എത്തിയ ഉടന്‍ ബസില്‍ നിന്നു ചാടിയിറങ്ങിയ യുവാവ് ഒരു ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ കയറി രക്ഷപ്പെട്ടു. ഇതിനു പിന്നാലെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
