പത്തനംതിട്ട: പിതാവിനെ മകനും മരുമകളും മര്‍ദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 66 കാരനായ തങ്കപ്പനെയാണ് മകനും മരുമകളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. മകന്‍ സിജു പൈപ്പ് കൊണ്ടും മരുമകള്‍ സൗമ്യ കമ്പുകൊണ്ടും തല്ലുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഈ സംഭവത്തില്‍ ജാമ്യം നേടിയ മരുമകള്‍ സംഭവത്തെകുറിച്ചുപറയുന്നത് ഇതാണ്,
ഭര്‍തൃപിതാവിനെ മര്‍ദ്ദിച്ചത് ശല്യം സഹിക്കാതെ വന്നതോടെയാണ്. മദ്യപിച്ചെത്തുന്ന സമയത്ത് ഭര്‍തൃപിതാവ് മര്‍ദ്ദിക്കും. മാതാവിന്റെ മുന്നില്‍വച്ച് മുടിക്കുത്തിന് പിടിക്കുകയും നിലത്തുകൂടി വലിച്ചിഴക്കുകയും ചെയ്തു.
എന്നാല്‍ അന്ന് അച്ഛന്‍ ചെയ്തത് തന്നെ പ്രകോപിപ്പിച്ചതിനാലാണ് പ്രതികരിച്ചതെന്നും സൗമ്യ വ്യക്തമാക്കുന്നു. ഈമാസം 13 നാണ് സംഭവം. ആരോ എടുത്ത വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് പൊലീസ് സ്വമേധയാ കേസെടുക്കുക ആയിരുന്നു. എന്നാല്‍, കേസൊന്നും വേണ്ട, തനിക്ക് പരാതിയില്ലെന്നു തങ്കപ്പന്‍ പറഞ്ഞിരുന്നു. പിന്നീട് തങ്കപ്പന്‍ കോടതിയില്‍ ചെന്ന് പരാതിയില്ലെന്ന് അറിയിച്ചതോടെ രണ്ടുപേര്‍ക്കും ജാമ്യം കിട്ടി.
