ഷാർജ: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതും പുരോഹിതനമാർ ആക്രമിക്കപ്പെടുന്നതും കൃസ്ത്യൻ ആരാധനാലയങ്ങൾ തകർക്കപ്പെടുന്നതും ഉന്മൂലന പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണെന്നു യു എ ഇ പീപ്പിൾസ് കൾചറൽ ഫോറം ആരോപിച്ചു. ആദ്യമാദ്യം ഒറ്റപ്പെട്ട ആക്രമങ്ങളിലൂടെ അജണ്ട നടപ്പാക്കാൻ ശ്രമിച്ചിരുന്നവർ കേന്ദ്ര ഭരണത്തിന്റെ തണലിൽ അഴിഞ്ഞാടുകയാണെന്നു ഫോറം യുഎഇ നാഷണൽ കമ്മിറ്റികുറ്റപ്പെടുത്തി. എല്ലാ മതവിശ്വാസികളുടെയും മതമില്ലാത്തവരുടെയും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നു യോഗം ആവശ്യപ്പെട്ടു.കേരളത്തിന്റെ മതസൗഹാർദ്ദത്തിന് കോട്ടം വരുത്തുന്ന വിഷലിപ്തമായ പ്രസ്താവനകൾ നടത്തുന്ന വെള്ളാപ്പള്ളിമാരും സമാന സംഘപരിവാർ കൂട്ടങ്ങളും നിമിഷപ്രിയയുടെ മോചനത്തിനായി കൈകോർത്തതും നേതൃത്വം നൽകിയതും ഇപ്പോൾ വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള തീരുമാനങ്ങൾ ഉണ്ടായതും തിരിച്ചറിയണമെന്നും ഷാർജയിൽ ചേർന്ന പി.സി.എഫ് നാഷണൽ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.സംഘടന സിൽവർ ജൂബിലി വ്യത്യസ്ത പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു. ആഗസ്റ്റിൽ ലോഗോ പ്രകാശനത്തോടെ ആഘോഷങ്ങൾ ആരംഭിക്കും. 2026 ഫെബ്രുവരിയിൽ സമാപിക്കും. കമ്മിറ്റി പ്രസിഡന്റ് അബ്ദുൽകാദർ കോതച്ചിറ അധ്യക്ഷത വഹിച്ചു. ജോയിൻ സെക്രട്ടറി ഇബ്രാഹിം പട്ടിശ്ശേരി,വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് സാഹിബ്, മുനീർ നന്നമ്പ്ര, ജോയിന്റ് സെക്രട്ടറിമാരായ ഇസ്മയിൽ നന്നമ്പ്ര, റഹീസ് കാർത്തികപ്പള്ളി, ജംഷാദ് ഇല്ലിക്കൽ, ഗ്ലോബൽ അംഗം ഇസ്മായിൽ നാട്ടിക, ഷമീർ പവിട്ടപ്പുറം, ട്രഷറർ ഇസ്മയിൽ ആരിക്കാടി പ്രസംഗിച്ചു.
