കണ്ണൂർ:പോക്‌സോ കേസില്‍ മുങ്ങി നടക്കുകയായിരുന്ന യുവാവിനെ പയ്യാവൂര്‍ പെലീസ് അറസ്റ്റു ചെയ്തു. കാഞ്ഞിരക്കൊല്ലിയിലെ കളപ്പുരക്കല്‍ ഹൗസില്‍ കെ.ആര്‍.രാഗേഷിനെയാണ് പയ്യാവൂർ പൊലീസ് ഇൻസ്പെക്ടർ ട്വിങ്കിള്‍ ശശിയുടെ നേതൃത്വത്തില്‍ താമരശേരിയില്‍ വച്ച് തിങ്കളാഴ്ച്ച അറസ്റ്റ് ചെയ്തത്. പയ്യാവൂര്‍ പൊലീസ് 2023ല്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയാണ് രാഗേഷ്. അന്ന് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്നു. ഇയാള്‍ താമരശേരിയില്‍ ജോലി ചെയ്തുവരികയാണെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്തത്.
സീനിയര്‍ സി.പി.ഒമാരായ സുകേഷ്, വിനില്‍, വിനേഷ് എന്നിവരും യുവാവിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
