റാഞ്ചി: ജാര്‍ഖണ്ഡ് ദിയോഘറില്‍ ചൊവ്വാഴ്ച രാവിലെ ബസും ഗ്യാസ് സിലിണ്ടര്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന ട്രക്കും കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരും അതീവഗുരുതര നിലയിലാണെന്ന് അധികൃതര്‍ അറിയിച്ചു. ശ്രാവന്‍ കന്‍വാര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടതെന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ശൈലേന്ദ്ര കുമാര്‍ സിന്‍ഹ പറഞ്ഞു. 32 സീറ്റുള്ള ബസാണ് അപകടത്തില്‍പെട്ടത്. ശ്രാവണ മാസത്തിലെ മൂന്നാമത്തെ സോമവാരി ദിനത്തില്‍ ദിയോഘറില്‍ ബാബാധാം ക്ഷേത്രത്തില്‍ മൂന്നുലക്ഷത്തില്‍ പരം തീര്‍ഥാടകര്‍ ഇന്ന് ഒത്തുകൂടിയിരുന്നു. അപകട കാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
