മംഗ്‌ളൂരു: ധര്‍മ്മസ്ഥലയില്‍ പീഡനത്തിനു ഇരയായി കൊല്ലപ്പെട്ട സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ഉള്ള നൂറിലധികം പെണ്‍കുട്ടികളെയും കുഴിച്ചുമൂടിയെന്നു സംശയിക്കുന്ന സ്ഥലത്ത് മണ്ണുകുഴിച്ചുകൊണ്ടുള്ള പരിശോധന ആരംഭിച്ചു. കൊലപാതകം സംബന്ധിച്ച് വിവാദ വെളിപ്പെടുത്തല്‍ നടത്തിയ യുവാവിന്റെ സാന്നിധ്യത്തിലാണ് പരിശോധന. ധര്‍മ്മസ്ഥലയിലെ കുളക്കരയിലാണ് പരിശോധന.
പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥരായ ജിതേന്ദ്ര കുമാര്‍ ദയാമ, അനുചേത്, സൈമണ്‍ ബെല്‍ത്തങ്ങാടി എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന ആരംഭിച്ചത്.
വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്ഥലത്ത് ശവകുടീരം കുഴിച്ചതായും സൂചനയുണ്ട്. റവന്യു വകുപ്പ്, സര്‍വ്വേ വകുപ്പ്, ആഭ്യന്തര സുരക്ഷാ വകുപ്പ് എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.
നൂറോളം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മൃതദേഹം ധര്‍മ്മസ്ഥലയിലെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടുണ്ടെന്നും ആ സ്ഥലങ്ങള്‍ കാണിച്ചുതരാമെന്നുമാണ് മുന്‍ ശുചീകരണ തൊഴിലാളിയായ യുവാവ് നേരത്തെ വെളിപ്പെടുത്തിയിരുന്നത്. അന്വേഷണം ഊര്‍ജ്ജിതമായി തുടരുന്ന പശ്ചാത്തലത്തില്‍ ബെല്‍ത്തങ്ങാടിയില്‍ ആരംഭിച്ച എസ് ഐ ടി ക്യാമ്പിനു പൊലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
