കണ്ണൂര്‍: തളിപ്പറമ്പിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മാരകമയക്കുമരുന്നായ എം.ഡി.എം.എ സഹിതം യുവതിയെയും യുവാവിനെയും പിടികൂടി.
മംഗ്‌ളൂരു പഞ്ചിമൊഗറു ഉറുണ്ടാടി ഗുഡെയിലെ ഫര്‍സാന (32), കൂത്തുപറമ്പ് മാങ്ങാട്ടിടം കോട്ടയം മലബാറിലെ മംഗലോട്ട് ബൈത്തുല്‍ ഹിദായയില്‍ മുഹമ്മദ് ബിലാല്‍ (26) എന്നിവരെയാണ് എസ്.ഐമാരായ കെ.വി സതീശന്‍, വി. രേഖ എന്നിവരുടെ നേതൃത്വത്തില്‍ വ്യത്യസ്ത ഇടങ്ങളില്‍ നിന്നായി പിടികൂടിയത്.
ചിറവക്ക് ഭാഗത്ത് വച്ച് പിടിയിലായ ഫര്‍സാനയില്‍ നിന്ന് 1507 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ചിറവക്ക് ഹൈവേ ഇന്‍ ഹോട്ടലിന് സമീപത്തെ പറമ്പില്‍ വെച്ചാണ് ബിലാലിനെ കസ്റ്റഡിയിലെടുത്തത്. എ.എസ്.ഐ: ഷിജോ അഗസ്റ്റിനും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
