ചെറുപുഴ: തിരുമേനിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. പയ്യന്നൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശ്രീലക്ഷ്മി ബസ് ആണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെ തിരുമേനി മുതുവത്ത് ആണ് സംഭവം. മുതുവത്ത് നിന്ന് പയ്യന്നൂരിലേക്ക് വരികയായിരുന്നു ബസ്. ഇറക്കത്തില്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ചെറുപുഴയിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
