കാസര്‍കോട്: കുമ്പള പഞ്ചായത്തില്‍ യുഡിഎഫ് ഭരണത്തിനെതിരെ ബിജെപി അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. യുഡിഎഫ് മുന്നണിയിലെ 7 മുസ്ലിം ലീഗ് അംഗങ്ങളും, രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും ബി.ജെ.പിയുടെ അവശ്വാസ പ്രമേയത്തിനെതിരെ വോട്ട് ചെയ്തു. 23 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ ബിജെപിയുടെ 9 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തു. 2 സ്വതന്ത്ര അംഗങ്ങള്‍ ഉള്‍പ്പെടെ 3 സിപിഎം അംഗങ്ങളും ഒരു എസ്ഡിപിഐ അംഗവും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. ബിജെപിയുടെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുഡിഎഫ് അംഗങ്ങളും പ്രവര്‍ത്തകരും കുമ്പള ടൗണില്‍ ആഹ്ലാദപ്രകടനം നടത്തി.
