മോഡി: ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തി

ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന രണ്ടാമത്തെ വ്യക്തിയായിരുന്ന ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നിലാക്കി.
വെള്ളിയാഴ്ച പ്രധാന മന്ത്രി പദത്തില്‍ മോഡി 4078 ദിവസം പൂര്‍ത്തിയാക്കി. 1966 ജനുവരി 24 മുതല്‍ 1977 മാര്‍ച്ച് 24 വരെ തുടര്‍ച്ചയായി 4077 ദിവസമാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നത്. തുടര്‍ച്ചയായി മൂന്നു ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ മോഡിയും ജവഹര്‍ലാല്‍ നെഹ്‌റുവും വിജയിക്കുകയും അവരുടെ പാര്‍ട്ടികളെ അധികാരത്തിലെത്തിക്കുകയും ചെയ്തു. 1947 ആഗസ്റ്റ് 15 മുതല്‍ 1964 മെയ് 27ല്‍ മരിക്കുന്നതുവരെ ജവഹര്‍ലാല്‍ നെഹ്‌റു 6130 ദിവസം പ്രധാനമന്ത്രി പദവി വഹിച്ചിരുന്നു. മോഡി 2001ല്‍ ഗുജറാത്തു മുഖ്യമന്ത്രിയായി. സ്വാതന്ത്ര്യത്തിനു ശേഷം ജനിച്ച ആദ്യത്തെ പ്രധാനമന്ത്രി എന്ന ബഹുമതിയും മോഡിക്കാണ്. കോണ്‍ഗ്രസ് അല്ലാതെ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന വ്യക്തിയും മോഡിയാണ്. മുഖ്യമന്ത്രി, പ്രധാനമന്ത്രി സ്ഥാനങ്ങള്‍ തുടര്‍ച്ചയായി ആറു തിരഞ്ഞെടുപ്പുകളില്‍ വഹിച്ച ഇന്ത്യയിലെ ഏക നേതാവും നരേന്ദ്രമോദിയാണ്. 2002, 2007, 2012 വര്‍ഷങ്ങളില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി 2014, 2019, 2024 വര്‍ഷങ്ങളില്‍ പാര്‍ലമെന്റിലും അദ്ദേഹം വിജയിച്ചു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Sooraj

Congrats Modiji…..

RELATED NEWS

You cannot copy content of this page