കാഞ്ഞങ്ങാട്ടെ ടാങ്കർ ലോറി അപകടം; സമീപത്തെ മൂന്നു വാർഡുകളിൽ നാളെ പ്രാദേശിക അവധി, രാവിലെ എട്ടു മുതൽ ഗതാഗതം വഴി തിരിച്ചുവിടും

കാസർകോട്: കാഞ്ഞങ്ങാട് സൗത്തിൽ ടാങ്കർ ലോറി മറിഞ്ഞതിനെ തുടർന്ന് അധികൃതർ പ്രത്യേക അറിയിപ്പ് പുറത്തിറക്കി. വെള്ളിയാഴ്ച കൊവ്വൽ സ്‌റ്റോറിൻ്റെ ഒരു കിലോമീറ്റർ പരിധിയിൽ (കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങൊത്ത് വരെ 18,19,26 വാർഡുകൾ) പ്രാദേശിക അവധി പ്രഖ്യാപിച്ചു. സ്‌കൂൾ, അംഗനവാടി കടകൾ ഉൾപ്പടെ ഉള്ള മുഴുവൻ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. നാളെ രാവിലെ 8 മണിമുതൽ സൗത്ത് മുതൽ പടന്നക്കാട് വരെയുള്ള ഹൈവേ വഴിയുളള ഗതാഗതം പൂർണ്ണമായും നിർത്തിവയ്ക്കും. വാഹനങ്ങൾ വഴി തിരിച്ചു വിടും. വീടുകളിൽ ഗ്യാസ് സിലണ്ടർ ഉപയോഗിക്കാനോ, പുകവലിക്കാനോ, ഇൻവെർട്ടർ ഉപയോഗിച്ചുളള വൈദ്യുതിയോ മറ്റു ഉപകരണങ്ങളോ ഉപയോഗിക്കാനോ പാടില്ല. വാഹനങ്ങൾ സ്‌റ്റാർട്ട് ചെയ്യാനോ, അപകടം നടന്ന സ്ഥലത്തു വീഡിയോ ചിത്രീകരണവും പൊതുജനങൾക്കുള്ള പ്രവേശനവും പൂർണ്ണമായും നിരോധിക്കും. അപകടം നടന്ന സ്ഥലത്തിന് സമീപത്തെ വൈദ്യുതി ബന്ധം നാളെ ടാങ്കർ സുരക്ഷിതമായി ഉയർത്തുന്നതുവരെ വരെ ഉണ്ടായിരിക്കില്ലെന്നും അറിയിപ്പിൽ പറയുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ടാങ്കർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page