മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ കമ്പനികള്‍ക്കെതിരെ 3000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. മുംബൈയിലെ 50 കമ്പനികളുടെയും 25 വ്യക്തികളുടെയും 35ലധികം സ്ഥലങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം റെയ്ഡ് ചെയ്തു. റിലയന്‍സ് പവര്‍, റിലയന്‍ലസ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ രണ്ടു ഗ്രൂപ്പ് കമ്പനികളുടെ വ്യത്യസ്തവും അതേ സമയം സമാനവുമായ റഗുലേറ്ററി ഫയലിംഗുകളിലാണ് ഇ.ഡി അന്വേഷണം. ഈ ഗ്രൂപ്പുകളുടെ ബിസിനസ് പ്രവര്‍ത്തനം, സാമ്പത്തിക സ്ഥിതി, ഓഹരി ഉടമകള്‍, ജീവനക്കാര്‍, മറ്റു പങ്കാളികള്‍ എന്നിവരെ ഇടപാടുകള്‍ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നു അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
