ദേശീയപാത കരാറുകാരായ മേഘ കമ്പനിയുടെ ഓവർസിയർ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: ദേശീയപാതയുടെ രണ്ടും മൂന്നും റീച്ചിന്റെ നിർമാണ കരാറുകാരായ മേഘ എൻജിനീയറിങ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഓവർസിയർ തൂങ്ങി മരിച്ചു.ആന്ധ്രപ്രദേശ് സ്വദേശിയായ സ്ട്രെക്ചർ സൂപ്പർവൈസർ മദാക്ക ഗോവർധന റാവു (30) ആണ് മരിച്ചത്.താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.പെരിയാട്ട ടുക്കത്തെ വാടകവീട്ടിലാണ് തൂങ്ങി മരിച്ചത്.പെരിയ മേഖലയിൽ ദേശീയപാതാ നിർമാണ ചുമതലയുള്ള ഇദ്ദേഹം ഇന്ന് ജോലിക്ക് എത്തിയിരുന്നില്ലെന്നു പറയുന്നു .അതിനെതുടർന്നു ഒപ്പം ജോലിചെയ്യുന്നവർ ഇയാളെ റൂമിൽ അന്വേഷിച്ചു ചെന്നപ്പോഴാണ് ജഡം കാണപ്പെട്ടതെന്നു പറയുന്നു. അവർ വിവരം പോലീസിൽ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി …

വധശ്രമം അടക്കം നിരവധി കേസുകളിൽ പ്രതി; ഉദുമയിൽ ഒളിവിൽ താമസിച്ച പിടികിട്ടാപ്പുള്ളിയെ ബേക്കൽ പൊലീസിന്റെ സഹായത്തോടെ ചാത്തന്നൂർ പൊലീസ് പിടികൂടി

കാസർകോട്: വധശ്രമമടക്കം ഒട്ടേറെ കേസുകളിലെ പിടികിട്ടാപ്പുള്ളിയെ കൊല്ലം ചാത്തന്നൂർ പൊലീസ് ഉദുമയിൽ നിന്നും പിടികൂടി. ഉദുമ നാലാം വാതുക്കലിൽ ഒളിവിൽ കഴിഞ്ഞ ചാത്തന്നൂർ കുളപ്പാടം പുത്താൻകോട് കവല ജാബിർ മൻസിലിലെ മുഹമ്മദ് അൻവർ എന്ന അനു ആണ് അറസ്റ്റിലായത്. അൻവർ ഉദുമയിൽ ഒളിവിൽ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ച ചാത്തന്നൂർ പൊലീസ് ബേക്കൽ പൊലീസിൻ്റെ സഹായം തേടുകയായിരുന്നു.ബേക്കൽ ഇൻസ്പെക്ടർ എം.വി. ശ്രീദാസ്, സിവിൽ പൊലീസ് ഓഫീസർ കെ. പ്രസാദ് എന്നിവരുടെ സഹായത്തോടെയാണ് ചാത്തന്നൂർ പൊലീസ് പ്രതിയെ പിടികൂടിയത്. …

കാഞ്ഞങ്ങാട്ടെ ടാങ്കർ ലോറി അപകടം; സമീപത്തെ മൂന്നു വാർഡുകളിൽ നാളെ പ്രാദേശിക അവധി, രാവിലെ എട്ടു മുതൽ ഗതാഗതം വഴി തിരിച്ചുവിടും

കാസർകോട്: കാഞ്ഞങ്ങാട് സൗത്തിൽ ടാങ്കർ ലോറി മറിഞ്ഞതിനെ തുടർന്ന് അധികൃതർ പ്രത്യേക അറിയിപ്പ് പുറത്തിറക്കി. വെള്ളിയാഴ്ച കൊവ്വൽ സ്‌റ്റോറിൻ്റെ ഒരു കിലോമീറ്റർ പരിധിയിൽ (കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങൊത്ത് വരെ 18,19,26 വാർഡുകൾ) പ്രാദേശിക അവധി പ്രഖ്യാപിച്ചു. സ്‌കൂൾ, അംഗനവാടി കടകൾ ഉൾപ്പടെ ഉള്ള മുഴുവൻ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. നാളെ രാവിലെ 8 മണിമുതൽ സൗത്ത് മുതൽ പടന്നക്കാട് വരെയുള്ള ഹൈവേ വഴിയുളള ഗതാഗതം പൂർണ്ണമായും നിർത്തിവയ്ക്കും. വാഹനങ്ങൾ വഴി തിരിച്ചു വിടും. വീടുകളിൽ ഗ്യാസ് …

അന്നു ഉമ്മൻ ചാണ്ടിക്കെതിരെ, ഇന്ന് വിഎസിനെതിരെ; അധിക്ഷേപവുമായി വീണ്ടും നടൻ വിനായകന്‍

കൊച്ചി: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരെ അധിക്ഷേപ പരാമർശവുമായി നടൻ വിനായകൻ. എന്‍റെ തന്തയും ചത്തു, സഖാവ് വി.എസും ചത്തു…’എന്ന് തുടങ്ങുന്ന പോസ്റ്റ്‌ ആണ് ഇന്നിട്ടത്. വി.എസ്സിനു പുറമെ മഹാത്മാ ​​ഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരൻ, ജോർജ് ഈഡൻ എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ടാണ് വിനായകൻ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. നേരത്തെ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ച സമയത്തും സമാനമായ അധിക്ഷേപവുമായി വിനായകൻ രംഗത്തെത്തിയിരുന്നു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അന്നും അധിക്ഷേപ പരാമർശം. …

അനില്‍ അംബാനി ഗ്രൂപ്പ് കമ്പനികളില്‍ 3000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ്; ഇഡി റെയ്ഡ്

മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ കമ്പനികള്‍ക്കെതിരെ 3000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. മുംബൈയിലെ 50 കമ്പനികളുടെയും 25 വ്യക്തികളുടെയും 35ലധികം സ്ഥലങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം റെയ്ഡ് ചെയ്തു. റിലയന്‍സ് പവര്‍, റിലയന്‍ലസ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ രണ്ടു ഗ്രൂപ്പ് കമ്പനികളുടെ വ്യത്യസ്തവും അതേ സമയം സമാനവുമായ റഗുലേറ്ററി ഫയലിംഗുകളിലാണ് ഇ.ഡി അന്വേഷണം. ഈ ഗ്രൂപ്പുകളുടെ ബിസിനസ് പ്രവര്‍ത്തനം, സാമ്പത്തിക സ്ഥിതി, …

സ്‌കൂളില്‍ ക്ലാസെടുക്കേണ്ട സമയത്ത് തലയില്‍ എണ്ണ തേച്ച് മസാജ്; ഒപ്പം മൊബൈലില്‍ പാട്ടും; അധ്യാപികയുടെ പണിപോയി

ലഖ്‌നൗ: സ്‌കൂളില്‍ ക്ലാസെടുക്കേണ്ട സമയത്ത് തലയില്‍ എണ്ണ തേച്ച് മസാജ്. ഉത്തരപ്രദേശില്‍ അധ്യാപികയുടെ ജോലി പോയി. ബുലന്ദ്ശഹര്‍ എന്ന സ്ഥലത്തെ മുണ്ടഖേദ പ്രൈമറി സ്‌കൂള്‍ അധ്യാപികയെയാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ 19നായിരുന്നു സംഭവം. ക്ലാസെടുക്കേണ്ട സമയത്ത് അധ്യാപിക തലയില്‍ എണ്ണതേക്കുന്ന വീഡിയോ പുറത്തു വന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. വിഡിയോയില്‍ എന്ന തേയ്ക്കുകയും ഒപ്പം തന്റെ മൊബൈലില്‍ ഉള്ള സിനിമ ഗാനം പ്ലേയ് ചെയ്യുന്നതായും കാണാം. വിദ്യാര്‍ത്ഥികള്‍ ഇതൊന്നും ശ്രദ്ധിക്കാതെ സംസാരിച്ചും കളിച്ചുമിരിക്കുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ അടക്കം …

ഇന്ത്യ-യു.കെ വ്യാപാരക്കാര്‍ ഒപ്പു വച്ചു; ഇരു രാജ്യങ്ങളും തമ്മിലുള്ള ഇറക്കുമതി-കയറ്റുമതി തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും

ലണ്ടന്‍: ഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാരക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി യു.കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഒപ്പുവച്ചു. ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണ് യു.കെയുമായുള്ള സ്വതന്ത്ര വ്യാപാരക്കാര്‍. കരാറനുസരിച്ച് ഇന്ത്യക്കാര്‍ക്കു യു.കെയില്‍ തൊഴിലവസരങ്ങളും നിക്ഷേപ വളര്‍ച്ച എന്നിവയും ഉണ്ടാവും. ബ്രിട്ടനില്‍ ഇന്ത്യക്കാര്‍ക്ക് ആയിരക്കണക്കിനു തൊഴിലവസരം ഉണ്ടാവും. കരാര്‍ സംബന്ധിച്ചു ഇരു രാജ്യങ്ങളും നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു.ഇരു രാജ്യങ്ങളും തമ്മിലുള്ള ഇറക്കുമതിക്കും കയറ്റുമതിക്കും തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക എന്നതാണ് വ്യാപാര കരാറിനു പിന്നിലെ ആശയം. ഇതു …

പത്താംക്ലാസുകാരി പ്രസവിച്ച സംഭവം; പീഡിപ്പിച്ച പ്രതിയെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും, പ്രതി അടുത്ത ബന്ധുവെന്ന് സംശയം

കാസര്‍കോട്: കാകാഞ്ഞങ്ങാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ പീഡിപ്പിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പ്രതിയെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും. പെണ്‍കുട്ടിയുടെ മാതാവിന്റെ മൊഴി എടുത്തിട്ടുണ്ട്. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടി കഴിഞ്ഞ ദിവസമാണ് വീട്ടില്‍ പ്രസവിച്ചത്. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടി ചികില്‍സതേടിയിരുന്നു. ആശുപത്രി അധികൃതരാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച വിവരം പൊലീസിനെ അറിയിച്ചത്. പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. പ്രതി ഇവരുടെ ഒരു ബന്ധുവാണെന്ന് സംശിയിക്കുന്നതായി അന്വേഷണ സംഘം അറിയിച്ചു.

ഏഴു ക്രമിനല്‍ കേസുകള്‍; കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന മഞ്ചേശ്വരം സ്വദേശിയെ കര്‍ണാടക പൊലീസ് അറസ്റ്റുചെയ്തു

പുത്തൂര്‍: ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 2021 ലെ ക്രിമിനല്‍ കേസില്‍ കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയ വാറണ്ട് പ്രതിയായ മഞ്ചേശ്വരം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.34 കാരനായ യതിരാജ് ആണ് അറസ്റ്റിലായത്. കോടതി ഏഴ് വാറണ്ടുകള്‍ പുറപ്പെടുവിച്ചിട്ടും 2022 മുതല്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു ഇയാള്‍. കോടതി ഉത്തരവ് ലംഘിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടര്‍ന്ന് ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനില്‍ സെക്ഷന്‍ 269 ബിഎന്‍എസ് 2023 പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. പുത്തൂര്‍ സിറ്റി, ബണ്ട്വാള്‍ …

ഭര്‍തൃമതിയായ യുവതിയോട് അഭിനിവേശം: ഭര്‍ത്താവിനെ കൊലപ്പെടുത്തി ചാക്കില്‍കെട്ടി ചതുപ്പു സ്ഥലത്ത് താഴ്ത്തി; യുവാവ് പിടിയില്‍

മുംബൈ: വിവാഹിതയും ഭര്‍തൃമതിയുമായ യുവതിയോടു അഭിനിവേശം തോന്നിയ യുവാവു യുവതിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി ചതുപ്പു സ്ഥലത്തു തള്ളി. കൊല്ലപ്പെട്ടയാളുടെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വാസിക്കടുത്തു പന്‍വേലി- സിയോണ്‍ റോഡിലെ ഓവുചാലില്‍ ഉപേക്ഷിച്ചു.നവിമുംബൈയില്‍ തിങ്കളാഴ്ചയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. നവിമുംബൈയിലെ വാസിയില്‍ താമസക്കാരനായ അബൂബക്കര്‍ സുഹാദി മണ്ഡലാണ് കൊല്ലപ്പെട്ടത്. പതിവുപോലെ അബൂബക്കര്‍ സുഹാദി അന്നു രാവിലെയും ജോലിക്കു പോയതായിരുന്നു. എന്നാല്‍ വൈകിട്ട് തിരിച്ചെത്താത്തതിനെതുടര്‍ന്നു ഭാര്യ ഫാത്തിമ മണ്ഡലിനു പരിഭ്രമമായി. അവര്‍ പൊലീസ് സ്റ്റേഷനിലെത്തി രാവിലെ പതിവുപോലെ ജോലിക്കു …

കാണാതായ റഷ്യന്‍ വിമാനം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ കണ്ടെത്തി, വിമാനത്തിലുണ്ടായിരുന്നത് 49 പേര്‍

മോസ്‌കോ: കാണാതായ റഷ്യന്‍ വിമാനം തകര്‍ന്നുവീണ നിലയില്‍. ലാന്‍ഡ് ചെയ്യുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പാണ് വിമാനം അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. വിമാനത്തില്‍ 49 യാത്രക്കാരുണ്ടായിരുന്നു. ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് വിവരം. സൈബീരിയ ആസ്ഥാനമായുള്ള അങ്കാറ എയര്‍ലൈന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. റഷ്യയുടെ കിഴക്കന്‍ മേഖലയില്‍ വച്ച് എഎന്‍ – 24 യാത്രാവിമാനം റഡാര്‍ സ്‌ക്രീനുകളില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. അമൂര്‍ പ്രവിശ്യയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അങ്കാറ എയര്‍ലൈന്റെ വിമാനമാണ് തകര്‍ന്നത്. വിമാനത്തില്‍ 43 യാത്രക്കാരും 6 ജീവനക്കാരുമാണുണ്ടായിരുന്നത്. യാത്രക്കാരില്‍ അഞ്ച് പേര്‍ കുട്ടികളാണ്. …

മഞ്ചേശ്വരത്ത് ഓവര്‍ടേക്ക് ചെയ്ത സ്‌കൂട്ടറിന്റെ നമ്പര്‍ നോക്കിയ കാര്‍ ഉടമയ്ക്കു മര്‍ദ്ദനം; മൂര്‍ച്ഛയുള്ള ആയുധമെടുത്തു വീശി പരിക്കേല്‍പ്പിച്ചതായും പരാതി

മഞ്ചേശ്വരം: ഓടിക്കൊണ്ടിരുന്ന കാറിനെ മറികടന്ന സ്‌കൂട്ടറിന്റെ നമ്പര്‍ നോക്കിയതില്‍ പ്രകോപിതനായ സ്‌കൂട്ടര്‍ യാത്രക്കാരന്‍ കാറുടമയെ മര്‍ദ്ദിച്ചതായി പരാതി. അതു കൊണ്ട് അരിശം തീരാഞ്ഞ് മൂര്‍ച്ഛയുള്ള ആയുധമെടുത്തു വീശി തന്നെ പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്നു കാര്‍ ഓടിച്ചിരുന്ന മഞ്ചേശ്വരം ബഡാജെ, അരിമല മജല്‍ ഹൗസിലെ അബ്ദുല്‍ മജീദ് മഞ്ചേശ്വരം പൊലീസില്‍ പരാതിപ്പെട്ടു. ബുധനാഴ്ച ഉച്ചക്കു രണ്ടേ മുക്കാലിനാണ് സംഭവമുണ്ടായതെന്നു പരാതിയില്‍ പറഞ്ഞു. അബ്ദുല്‍ മജീദ് ഹൊസങ്കടിയില്‍ നിന്ന് ആനക്കല്ലിലേക്ക് പോവുകയായിരുന്നു. ആ സമയത്ത് പിന്നാലെ വന്ന സ്‌കൂട്ടര്‍ കാറിനെ ഓവര്‍ടേക്ക് …

കാഞ്ഞങ്ങാട് സൗത്തില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞു

കാസര്‍കോട്: കാഞ്ഞങ്ങാട് സൗത്തില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞു. കൊവ്വല്‍ സ്റ്റോര്‍ റോഡ് മേല്‍ പാലത്തിന് സമീപത്തെ സര്‍വീസ് റോഡിലാണ് ടാങ്കര്‍ ലോറി മറിഞ്ഞത്. ദിശ തെറ്റി വന്ന ബസിന് സൈഡ് കൊടുക്കുമ്പോഴാണ് അപകടം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.മംഗളൂരുവില്‍ നിന്നും കോയമ്പത്തൂരിലേക്ക് എച്ച്.പി ഗ്യാസുമായി പോകുവായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഗ്യാസ് ലീക്ക് ഇല്ലാത്തത് വന്‍ ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.അപകട സ്ഥലത്തിന് പരിസരത്തുള്ള വീട്ടുകാരോട് ലോറിയെ മാറ്റുന്നതുവരെ മാറി …

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പത്താം ക്ലാസ് കാരി മരിച്ചു

കാസര്‍കോട്: അസുഖ ബാധിതയായി ചികിത്സയില്‍ ആയിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കുമ്പള പള്ളി കരിമ്പില്‍ ഹൈസ്‌ക്കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനി ശിവാനി ആര്‍ പ്രസാദ് (15) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് മരണം. കൂടോലിലെ രവി പ്രസാദ്, ശ്രീജ ദമ്പതികളുടെ മകളാണ്. സഹോദരന്‍: സമര്‍ജിത്ത്.(മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി കുമ്പളപള്ളി ). സംസ്‌കാരം വീട്ടുവളപ്പില്‍.

ആറളം മഹാവിഷ്ണു ഭഗവതി ക്ഷേത്രത്തില്‍ നിരവധി പേര്‍ ബലിതര്‍പ്പണം നടത്തി

കരിന്തളം: ആറളം ശ്രീ മഹാവിഷ്ണു-ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവു ദിവസത്തില്‍ നിരവധി പേര്‍ പിതൃക്കള്‍ക്ക് ബലിതര്‍പ്പണം നടത്തി. രാവിലെ 6. 30 മുതല്‍ മേക്കാട്ട് ഇല്ലത്ത് ഹരിനാരായണന്‍ നമ്പൂതിരി, മഹേഷ് നമ്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മികത്വത്തിലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നത്. ബലിതര്‍പ്പണത്തിന് വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നത്. ക്ഷേത്രത്തില്‍ ഈമാസം 17 ന് ആരംഭിച്ച കര്‍ക്കിടക മാസ വിശേഷാല്‍ പൂജ ആഗസ്ത് 16 ന് സമാപിക്കും.

വീട്ടില്‍ പണവും സ്വര്‍ണ്ണവും വേണമെന്നില്ല; എന്തുകിട്ടിയാലും കള്ളന്മാര്‍ തൃപ്തര്‍; വൊര്‍ക്കാടിയിലെ വക്കീലിന്റെ വീട്ടില്‍ നിന്നു പാത്രങ്ങള്‍ മോഷ്ടിച്ചു

മഞ്ചേശ്വരം: കക്കാനിപ്പോള്‍ സ്വര്‍ണ്ണവും പണവും മതിയെന്ന വാശിയൊന്നും കള്ളന്മാര്‍ക്ക് ഇല്ലാതായിരിക്കുന്നു. എന്തുകിട്ടിയാലും കള്ളന്മാര്‍ അതുകൊണ്ടു തൃപ്തരാണ്.കഴിഞ്ഞ ദിവസം വൊര്‍ക്കാടി നാവഡരുബൈലു ഹര്‍ഷ വര്‍ധന്‍ വക്കീലിന്റെ വീട്ടില്‍ കയറിയ കള്ളന്മാര്‍ വീട്ടിനുള്ളിലൊക്കെ അരിച്ചുപെറുക്കിയിട്ടും കാര്യമായൊന്നും കക്കാന്‍ കിട്ടിയില്ല. കാണാന്‍ മോശമല്ലാത്ത വീട്ടില്‍ കക്കാന്‍ കയറിയതില്‍ അവര്‍ക്ക് അവരോടു തന്നെ നാണം തോന്നിയിട്ടുണ്ടാവണം. ഇതെന്തൊരു വക്കീലെന്നൊക്കെ ചിന്തിച്ചു നില്‍ക്കുമ്പോഴാണ് വീട്ടിലെ ചെമ്പു പാത്രങ്ങള്‍ കള്ളന്മാരുടെ ശ്രദ്ധയില്‍പ്പെട്ടത്. എങ്കില്‍ അതാകട്ടെ എന്നു നിശ്ചയിച്ചു അന്നത്തെ മോഷണത്തിന് അവരതു ബോണിയാക്കി. ചൊവ്വാഴ്ചയാണ് മോഷണം …

വീരമലക്കുന്നിലെ മണ്ണിടിച്ചില്‍; കാരണമായത് അശാസ്ത്രീയ മണ്ണെടുപ്പ്, ദേശീയപാത അതോറിറ്റിക്ക് വലിയ വീഴ്ചയെന്ന് റിപ്പോര്‍ട്ട്

കാസര്‍കോട്: ചെറുവത്തൂര്‍ വീരമലക്കുന്നിലെ മണ്ണിടിച്ചിലിന് കാരണമായത് അശാസ്ത്രീയ മണ്ണെടുപ്പാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. നേരത്തെ മണ്ണിടിഞ്ഞപ്പോള്‍ മേഖലയില്‍ ഡ്രോണ്‍ പരിശോധന നടത്തി മലയില്‍ വിള്ളലുണ്ടന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കളക്ടര്‍ വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. ശേഷമാണ് വീണ്ടും മണ്ണിടിഞ്ഞത്. ജില്ലാ ഭരണകൂടം നല്‍കിയ എല്ലാ നിര്‍ദേശങ്ങളും ദേശീയപാത അതോറിറ്റി അവഗണിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മേഘ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയാണ് ഇവടെ നിര്‍മാണം നടത്തുന്നത്. വാട്ടര്‍ അതോറിറ്റിയുടെ ടാങ്ക് വീരമലക്കുന്നിലുണ്ട്. സമീപത്തെ വീടുകളിലെ ആളുകള്‍ ഭീതിയിലാണ് കഴിയുന്നത് എന്നും പ്രദേശവാസികള്‍ പറയുന്നു. …

കേരളാ പൊലീസ് സീനിയര്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍: പ്രസിഡന്റ് എം സുനില്‍കുമാര്‍, സെക്രട്ടറി ബാബു പെരിങ്ങേത്ത്, ട്രഷറര്‍ വി ഉണ്ണികൃഷ്ണന്‍

കാസര്‍കോട്: കേരളാ പൊലീസ് സീനിയര്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം സുനില്‍ കുമാറിനെയും സെക്രട്ടറിയായി കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിനെയും ട്രഷററായി വിജിലന്‍സ് ഡിവൈഎസ്പി വി ഉണ്ണികൃഷ്ണനെയും തെരഞ്ഞെടുത്തു. സംസ്ഥാന സമിതി പ്രതിനിധിയായി സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സിബി തോമസിനെയും തെരഞ്ഞെടുത്തു. ഐകകണ്‌ഠ്യേനയായിരുന്നു തെരഞ്ഞെടുപ്പ്.