കാസര്‍കോട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ വാട്ട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ട പള്ളിക്കര സ്വദേശിക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. പള്ളിക്കര തൊട്ടി സ്വദേശി ഫൈസക്കെതിരെയാണ് കേസ്. വിഎസ് അച്യുതാനന്ദന്റെ ഫോട്ടോയ്ക്ക് താഴെ വര്‍ഗീയവാദി എന്ന അടിക്കുറിപ്പിട്ടാണ് സ്റ്റാറ്റസ് ഇട്ടത്. ഇതിലൂടെ പ്രകോപനവും ലഹളയുമുണ്ടാക്കാന്‍ പ്രതി ശ്രമിച്ചുവെന്നാണ് കേസ്. വിദേശ നമ്പറിലുള്ള വാട്ട്‌സ്ആപ്പിലാണ് സ്റ്റാറ്റസിട്ടത്. സ്‌പെഷല്‍ ബ്രഞ്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ എംവി ശ്രീദാസ് സ്വമേധയയാണ് കേസെടുത്ത്.
