ബംഗളൂരു: ഒളിച്ചോടിയ മകളെ കണ്ടെത്തുന്നതില്‍ പൊലീസ് അലംഭാവം പ്രകടിപ്പിക്കുന്ന ആരോപിച്ചു പിതാവ് സ്റ്റേഷനു മുന്നില്‍ വിഷം കഴിച്ചു മരിച്ചു. ചിത്രദുര്‍ഗ ഹോലാല്‍ക്കരെ പൊലീസ് സ്റ്റേഷനു മുന്നിലാണ് പിതാവ് ഗിലകേനഹള്ളി സ്വദേശി അജയ്യ(50) വിഷം കഴിച്ചത്. മകള്‍ ഒരാള്‍ക്കൊപ്പം ഒളിച്ചോടിയതിനെക്കുറിച്ച് അജയ്യ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് ഇക്കാര്യത്തില്‍ പ്രകടിപ്പിച്ച നിസ്സംഗതയില്‍ സഹികെട്ടാണ് നീതി കിട്ടാത്ത ലോകത്ത് നിന്ന് ആത്മഹത്യ ചെയ്തു രക്ഷപ്പെട്ടത് എന്ന് പറയയുന്നു
