കണ്ണൂർ: നീന്തുന്നതിനിടെ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. കർണാടക സുള്ള്യ സ്വദേശി അസ്തിക് രാഘവ് (19) ആണ് മരിച്ചത്. മംഗളൂരു ദേർളകട്ട എ.ബി.ഷെട്ടി കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയാണ്. സഹപാഠിയുടെ കൊറ്റാളിയിലുള്ള വീട്ടിലെത്തിയ അസ്തിക് കൂട്ടുകാർക്കൊപ്പം കുളിക്കവേയാണ് സംഭവം. നീന്തൽ അധികം വശമില്ലാത്ത അസ്തിക് മുങ്ങിത്താണു. വിവരത്തെ തുടർന്ന് അഗ്നിരക്ഷാസേനയും പൊലീസുമെത്തി വിദ്യാർത്ഥിയെ കുളത്തിൽനിന്നു പുറത്തെടുത്തു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സുള്ള്യ താലൂക്ക് മുൻ ഹെൽത്ത് ഓഫിസർ ഡോ.നന്ദകുമാറിന്റെയും മഞ്ജുളയുടെയും മകനാണ്. സഹോദരി: ആസ്മിക. മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും.
