മൈസൂരു: കർണാടക ളപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെ അകമ്പടി കാർ മാണ്ഡ്യ ശ്രീരംഗപട്ടണ ടി.എം. ഹൊസുരു ഗേറ്റിനടുത്തു തലകീഴ് മറിഞ്ഞു. കാറിലുണ്ടായിരുന്ന നാലു പൊലീസുകാർക്കു പരിക്കേറ്റു. ഇവരെ ശ്രീരംഗപട്ടണ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മൈസൂർ കെ.ആർ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം ഭാഗികമായി തകർന്നു. മൈസൂറിൽ സമാധാന സമ്മേളത്തിൽ പങ്കെടുത്ത ശേഷം ബംഗളൂരുവിലേക്കു മടങ്ങുകയായിരുന്നു മന്ത്രിയും സംഘവും.
