മുംബൈ: റെയില്‍വെ സ്റ്റേഷനില്‍ വച്ചു മാനഭംഗപ്പെടുത്താനുള്ള ശ്രമത്തെ ചെറുത്തുനിന്ന യുവതിയെ യുവാവ് ട്രെയിനു മുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തി. മുംബൈ താനെ ദിവ റയില്‍വെ സ്റ്റേഷനിലാണ് ഞെട്ടിപ്പിക്കുന്ന ദാരുണ സംഭവം ഉണ്ടായത്. അക്രമിയായ രാജന്‍ സിംഗി (39)നെ താനെ റയില്‍വെ പൊലീസ് അറസ്റ്റു ചെയ്തു.
രാജന്‍സിംഗിന്റെ അക്രമത്തില്‍ നിന്നു രക്ഷപ്പെടാന്‍ യുവതി ഏറെ പണിപ്പെട്ടിരുന്നുവെന്നു ദൃക്‌സാക്ഷികളായ ശുചീകരണ തൊഴിലാളികള്‍ വെളിപ്പെടുത്തി. ഇതിനിടയില്‍ സ്റ്റേഷനിലെത്തിയ ഗുഡ്‌സ് ട്രെയിനു മുന്നിലേക്ക് ഇയാള്‍ യുവതിയെ തള്ളിയിടുകയായിരുന്നു- അവര്‍ പറഞ്ഞു. യുവതിയെ രക്ഷിക്കാന്‍ തങ്ങള്‍ ശ്രമിച്ചിരുന്നു. പക്ഷേ, അതിനു മുമ്പ് അവര്‍ മരിച്ചു. റയില്‍വെ സ്റ്റേഷന്റെ അഞ്ചും ആറും പ്ലാറ്റ് ഫോമുകള്‍ക്കിടയിലായിരുന്നു അക്രമം. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.
