കാസര്‍കോട്: കേന്ദ്ര കാലാവസ്ഥാവകുപ്പ് ഞായറാഴ്ച വരെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ റാണിപുരം, ഉള്‍പ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന ജൂലൈ 20 വരെ ടൂറിസം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഉപ്പള പുഴയിലും മധൂര്‍ പുഴയിലും പുത്തിഗെ പുഴയിലും ജലനിരപ്പുയര്‍ന്നതിനാല്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി നല്‍കിയിരുന്നു.
