ബംഗ്‌ളൂര്‍: ബംഗളൂരുവിലെ 40 സ്‌കൂളുകള്‍ക്കു ബോംബ് ഭീഷണി. രാജരാജേശ്വരി നഗര്‍, ഈസ്റ്റ്-ബംഗളൂരു, കെങ്കേരി, സെന്‍ട്രല്‍ ബംഗളൂര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്കാണ് ഭീഷണി ഉണ്ടായത്. വെള്ളിയാഴ്ച രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്നു പറയുന്നു. ക്ലാസ് മുറികളില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.
സന്ദേശത്തെത്തുടര്‍ന്നു പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്‌കൂളിലെത്തി പരിശോധിച്ചു. എന്നാല്‍ എങ്ങുനിന്നും സ്‌ഫോടക വസ്തുക്കളോ അതിനെക്കുറിച്ച് സൂചനകളോ കണ്ടെത്തിയിട്ടില്ല. എം എസ് ധോണി ഗ്ലോബല്‍ സ്‌കൂള്‍, സെന്റ് ജര്‍. മെയ്ന്‍ അക്കാഡമി ദ ബാംഗ്ലൂര്‍ സ്‌കൂള്‍, ബിഷപ് കോട്ടണ്‍ ബോയ്‌സ് സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകള്‍ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചവയില്‍ ഉള്‍പ്പെടുന്നു.
മൂന്നു വര്‍ഷത്തിനിടെ കര്‍ണ്ണാടകയില്‍ 169 വ്യാജ ബോംബ് ഭീഷണി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സന്ദേശങ്ങളുമായി ബന്ധപ്പെട്ടു 10 പേരെ അറസ്റ്റു ചെയ്തു. ഡല്‍ഹിയില്‍ ഏഴു സ്‌കൂളുകള്‍ക്ക് കഴിഞ്ഞ ദിവസം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു.
