മംഗ്‌ളൂരു: വാടക വീട്ടില്‍ തനിച്ച് താമസിക്കുന്ന യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹം കല്ലുകെട്ടി കുളത്തില്‍ താഴ്ത്തിയ കേസിലെ പ്രതി അറസ്റ്റില്‍. ബീഹാര്‍ സ്വദേശി ഫിറോസ് ആല (26)ത്തെയാണ് കോണാജെ പൊലീസ് അറസ്റ്റ് ചെയ്തത്. സകലേഷ് പുര സ്വദേശിനിയും കോണാജെ മണ്ടെപ്പദവിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായ സുന്ദരി (36) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്.
മണ്ടെപ്പദവില്‍ താമസിച്ച് തേപ്പു ജോലി ചെയ്തുവരികയായിരുന്നു ഫിറോസ് ആലം. അതിനിടയില്‍ മെയ് 29ന് യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. രാത്രി
മൃതദേഹത്തില്‍ കല്ലുകെട്ടി സമീപത്തെ കുളത്തില്‍ താഴ്ത്തിയ ശേഷം പ്രതി സ്ഥലം വിടുകയായിരുന്നു. കെട്ടഴിഞ്ഞ് കല്ലു വേര്‍പ്പെട്ടു പോയതിനെ തുടര്‍ന്ന് മൃതദേഹം പൊങ്ങിവന്നു. തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. സ്ഥലത്തു നിന്നു കാണാതായവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം നടത്തിയത് ഫിറോസ് ആലമാണെന്നു കണ്ടെത്തി അറസ്റ്റു ചെയ്തത്.
