ബംഗളൂരു: ദുബായില്‍ നിന്ന് വന്‍തോതില്‍ സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലായ കന്നഡ സിനിമാതാരം രന്യ റാവുവിന് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. വിദേശനാണ്യ സംരക്ഷണ, കള്ളക്കടത്ത് പ്രവര്‍ത്തനങ്ങള്‍ തടയല്‍ (കോഫെപോസ) ഉപദേശക ബോര്‍ഡാണ് ഉത്തരവിട്ടത്. ഉത്തരവ് രന്യ റാവുവിനൊപ്പം മറ്റ് രണ്ട് പ്രതികളായ തരുണ്‍ കൊണ്ടരു രാജു, സാഹില്‍ ജെയിന്‍ എന്നിവര്‍ക്കും ബാധകമാണ്. ഒരു വര്‍ഷത്തെ തടവ് കാലയളവില്‍ ജാമ്യത്തിന് അപേക്ഷിക്കാനുള്ള അവകാശം മൂവര്‍ക്കും നിഷേധിക്കപ്പെട്ടതായി നിര്‍ദ്ദേശത്തില്‍ പറയുന്നു. കാടതി ജാമ്യ ഉത്തരവ് പുറപ്പെടുവിച്ച ശേഷവും കോഫെപോസ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ തുടരുന്നതിനാല്‍ രന്യ കസ്റ്റഡിയില്‍ തന്നെയായിരുന്നു.
മാര്‍ച്ച് 3 ന് ബംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് 12.56 കോടി രൂപ വിലമതിക്കുന്ന 14.213 കിലോഗ്രാം 24 കാരറ്റ് സ്വര്‍ണ്ണവുമായി രന്യ റാവു പിടിയിലായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത 2.67 കോടി രൂപയുടെ പണവും 2.06 കോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളും പിടിച്ചെടുത്തു. തരുണ്‍ രാജുവിനൊപ്പം രന്യ 26 തവണ ദുബായില്‍ പോയി തിരികെ വന്നിട്ടുണ്ടെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു.
ന്യ 52 തവണ ദുബായിലേക്ക് പോയി വന്നു. ഇതെല്ലാം സ്വര്‍ണം കടത്താനായിരുന്നുവെന്നാണ് നിഗമനം.
