ബൈക്കിൽ മൂന്നു കിലോ കഞ്ചാവ് കടത്തിയ കേസ്; പാവൂർ സ്വദേശിയായ യുവാവിന് രണ്ട് വർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും
കാസർകോട്: ബൈക്കിൽ മൂന്നു കിലോ കഞ്ചാവ് കടത്തിയ കേസിൽ പാവൂർ സ്വദേശിയായ യുവാവിന് രണ്ട് വർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പാവൂർ ഗീർകട്ട സ്വദേശി രാജേഷ് എന്ന രാജു(42)വിനെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധികതടവും അനുഭവിക്കണം. 2020 ഡിസംബർ 12നാണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം അഞ്ച് മണിക്ക് മഞ്ചേശ്വരം താലൂക്കിൽ കുഞ്ചത്തൂർ വില്ലേജിൽ ഗീർകട്ട എന്ന സ്ഥലത്തു …