തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം ചൊവ്വാഴ്ച കേരളത്തിലെത്തും. ഇന്നു വൈകിട്ടു ദുബായിലെത്തുന്ന അദ്ദേഹം നാളെ രാവിലെ തിരുവനന്തപുരത്തെത്തും. ജുലൈ അഞ്ചിനാണ് അദ്ദേഹം അമേരിക്കയിലേക്ക് തിരിച്ചത്. അമേരിക്കയിലെ മിനഡോട്ടമയോ ക്ലിനിക്കിലായിരുന്നു ചികിത്സ. ഇതു നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്ക സന്ദര്‍ശിക്കുന്നത്. 2018ലായിരുന്നു ആദ്യ അമേരിക്കന്‍ ചികിത്സ.
