ന്യൂദെൽഹി: ഗോവ ഗവർണ്ണർ സ്ഥാനത്തു നിന്നു പി.എസ് .ശ്രീധരൻ പിള്ളയെ മാറ്റി. പകരം അശോകഗണപതി രാജുവിനെ നിയമിച്ചു. മിസോറം ,ഗോവ എന്നിവിടങ്ങളിലായി രണ്ടു തവണയാണ് ശ്രീധരൻ പിള്ള ഗവർണറായിരുന്നത്. ഇപ്പോൾ പെട്ടെന്നുള്ള മാറ്റം എന്തിനാണെന്നു വ്യക്തമല്ല. മിസോറം ഗവർണറെയും ലഡാക്കിലെ ലഫ്. ഗവർണറെയും മാറ്റിയിട്ടുണ്ട്. കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചു പണിക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ശ്രീധരൻ പിള്ളയുടെ സ്ഥാനചലനം എന്നതും അദ്ദേഹത്തിനു പകരം മറ്റു സ്ഥാനങ്ങൾ ഒന്നും നൽകിയിട്ടില്ലാത്തതും ശ്രദ്ധേയമാണ്.
