തിരുവനന്തപുരം: സംസ്ഥാനത്തു ഇന്ന് മഴക്കും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥ വകുപ്പു മുന്നറിയിച്ചു. മഴ എല്ലാ ജില്ലകളിലും അനുഭവപ്പെടും. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നു മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാവും. 115.5 മില്ലീമീറ്റര്‍ വരെ മഴക്കു സാധ്യതയുണ്ട്. ഇടിയോടുകൂടിയ മഴയും ഉണ്ടായേക്കാം.
അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറിത്താമസിക്കണമെന്നു അധികൃതര്‍ മുന്നറിയിച്ചിട്ടുണ്ട്.
16നും 17നും കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിലും 17ന് ഓറഞ്ച് അലര്‍ട്ടാണ്. 204.4 മില്ലീമീറ്റര്‍ വരെ ഈ ജില്ലകളില്‍ പ്രസ്തുത ദിവസങ്ങളില്‍ മഴയുണ്ടാവും.
