കാസര്‍കോട്: മുസ്ലീംലീഗ് ജില്ലാ കൗണ്‍സില്‍ അംഗവും മുന്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമായ ആലമ്പാടി, നാല്‍ത്തടുക്കയിലെ സി ബി മുഹമ്മദ് ഹാജി ചൂരി (81) അന്തരിച്ചു. ദീര്‍ഘകാലം ചൂരി ഹൈദ്രോസ് ജുമാമസ്ജിദ് പ്രസിഡന്റായും സംയുക്ത ജമാഅത്ത് പ്രവര്‍ത്തകസമിതി അംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സഹകാരിയുമായിരുന്നു.
പരേതരായ ബാരിക്കാട് അബ്ബാസ്- റഹീമ ചൂരി ദമ്പതികളുടെ മകനാണ്. പരേതനായ മുഹമ്മദ് മുബാറക് ഹാജിയുടെ സഹോദരി നബീസയാണ് ഭാര്യ. മക്കള്‍: ബദറുദ്ദീന്‍, സുഹ്‌റ, നസീമ. മരുമക്കള്‍: അബ്ബാസ് ബന്താട്(സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട്), സി എം അബ്ദുല്ല, റാഷിദ.
സഹോദരങ്ങള്‍: സി എ അബ്ദുല്‍ ലത്തീഫ്, ബി എ മൊയ്തീന്‍, ബി എം അബ്ദുല്‍ ഗഫൂര്‍, പരേതനായ ഹസൈനാര്‍.
