മംഗളൂരു: യുവ അധ്യാപികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെല്‍ത്തങ്ങാടി കൊയ്യൂര്‍ സ്വദേശിനി രമ്യ (32) ആണ് മരിച്ചത്. സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പ് സ്വന്തം വീട്ടില്‍ വന്നതായി പറയുന്നു. ബല്‍ത്തങ്ങാടിയിലെ ഒരു സ്‌കൂളിലെ അധ്യാപികയായിരുന്നു രമ്യ. രണ്ടുവര്‍ഷം മുമ്പായിരുന്നു വിവാഹം നടന്നത്. മരണ വിവരമറിഞ്ഞ് റവന്യൂ ഇന്‍സ്‌പെക്ടര്‍ പ്രതീഷും മറ്റുഉദ്യോഗസ്ഥരും വീട്ടിലെത്തി. ബെല്‍ത്തങ്ങാടി പൊലീസും സംഭവസ്ഥലം സന്ദര്‍ശിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദര്‍ഖാസിലെ ദേവപ്പ ബംഗേരയാണ് പിതാവ്. കൊയ്യൂര്‍ പടഡ്ക സ്വദേശി ലതീഷാണ് ഭര്‍ത്താവ്.
