കാസര്‍കോട്: നായ കുറുകെ ഓടിയതിനെ തുടര്‍ന്നു ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. പെര്‍ള, പഡ്രെ, ബെദിയാര്‍ ഹൗസിലെ ബി. പ്രവീണ (31)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഉക്കിനടുക്ക മെഡിക്കല്‍ കോളേജിനു മുന്‍വശത്താണ് അപകടം. ഗുരുതരമായി പരിക്കേറ്റ പ്രവീണയെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. വെന്‍ലോക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ശനിയാഴ്ച രാത്രി ചെങ്കള ഇ.കെ നായനാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. സംസ്‌കാരം ഞായറാഴ്ച ബെദിയാറിലെ വീട്ടുവളപ്പില്‍ നടക്കും. പ്രവീണയുടെ അപകട മരണം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ആദരസൂചകമായി പെര്‍ള ടൗണിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ശനിയാഴ്ച ഹര്‍ത്താല്‍ ആചരിച്ചു. ദേവണ്ണനായിക്-ശാരദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ചന്ദ്രശേഖര, പവിത്ര, വിദ്യാശ്രീ.
