പ്രമുഖ നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു; മലയാള സിനിമയിലും അഭിനയിച്ചു

ഹൈദരാബാദ്: പ്രമുഖ തെലുഗ് നടനും മുന്‍ എംഎല്‍എയുമായിരുന്ന കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. ഹൈദരാബാദ് ജൂബിലി ഹില്‍സിലെ ഫിലിംനഗറിലുള്ള വസതിയിലായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ 750-ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൊമേഡിയനായും വില്ലനായും സഹനടനായും അദ്ദേഹം നിരവധി അതുല്യ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിട്ടുണ്ട്. 1978 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘പ്രണം ഖരീദു’ ആണ് കോട്ട ശ്രീനിവാസ റാവു അഭിനയിച്ച ആദ്യ സിനിമ. തുടര്‍ന്ന് നിരവധി തെലുങ്ക് സിനിമകളില്‍ അദ്ദേഹം വേഷമിട്ടു. 2003 ല്‍ വിക്രമിനെ നായകനാക്കി പുറത്തിറങ്ങിയ സാമി എന്ന സിനിമയില്‍ കോട്ട ശ്രീനിവാസ റാവു അവതരിപ്പിച്ച പെരുമാള്‍ പിച്ചൈ എന്ന വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന് തിരുപ്പാച്ചി, കോ, ശകുനി, സത്യം തുടങ്ങി നിരവധി തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ജയരാജിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തിയ ‘ദി ട്രെയിന്‍’ ആണ് കോട്ട ശ്രീനിവാസ റാവു മലയാളത്തില്‍ അഭിനയിച്ച ഒരേയൊരു സിനിമ. 1999 മുതല്‍ 2004 വരെ വിജയവാഡ ഈസ്റ്റ് മണ്ഡലത്തില്‍ എംഎല്‍എ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015 ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പോക്‌സോ കേസ്; പ്രതി വൈദികന്‍ പോള്‍ തട്ടുംപറമ്പിലിനെ പിടികൂടാന്‍ 3 സ്‌ക്വാഡുകള്‍ രൂപീകരിച്ചു, അന്വേഷണ സംഘം മുംബൈയില്‍, ഒളിവില്‍ പോകാന്‍ പണം നല്‍കി സഹായിച്ചവരെയും പ്രതികളാക്കും
ബന്തിയോട്ട് കണ്ടെത്തിയ അജ്ഞാത മൃതദേഹം; മരണപ്പെടുന്നതിന് മുമ്പ് മധ്യവയസ്‌കന്‍ നടന്നുപോകുന്ന സിസിടിവി ദൃശ്യം ലഭിച്ചു, ആളെ അറിയുന്നവര്‍ കുമ്പള പൊലീസുമായി ബന്ധപ്പെടണമെന്ന് എസ്.എച്ച്.ഒ

You cannot copy content of this page