പാലക്കാട്: പൊല്‍പ്പുളളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊളളലേറ്റു ഗുരുതരാവസ്ഥയിലുണ്ടായിരുന്ന കുട്ടികള്‍ മരിച്ചു. പൊല്‍പ്പുളളി കൈപ്പക്കോട് സ്വദേശി എല്‍സി മാര്‍ട്ടിന്റെ മകള്‍ എമിലീന മരിയ മാര്‍ട്ടിന്‍(4), ആല്‍ഫ്രഡ് പാര്‍പ്പിന്‍(6) എന്നിവരാണ് ചികില്‍സിയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെ മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ഇവര്‍ ചികില്‍സിയിലുണ്ടായിരുന്നത്. മാതാവ് എല്‍സിയും അപകടത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു കാര്‍ പൊട്ടിത്തെറിച്ചത്. സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പെട്ടെന്നു തീ ഉയര്‍ന്ന് കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ എല്‍സിക്കും രണ്ടുമക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു.
എല്‍സിയുടെ മറ്റൊരു മകള്‍ക്കും പൊള്ളറ്റിട്ടുണ്ട്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് എല്‍സി മാര്‍ട്ടിന്‍. കുട്ടികളുമൊത്ത് പുറത്തുപോകാനായി കാറില്‍ കയറിയപ്പോഴായിരുന്നു സംഭവം. കാര്‍ അതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. പഴയ മാരുതി 800 കാറാണ് പൊട്ടിത്തെറിച്ചത്. കാറിന് പുറത്തായിരുന്നു കുട്ടികളും എല്‍സിയും ഉണ്ടായിരുന്നത്. കാറിന്റെ പിന്‍വശത്തായിരുന്നു തീ ഉയര്‍ന്നത്.
ഏറെ നാളായി ഉപയോഗിക്കാതെ കിടന്ന കാറാണ് പൊട്ടിത്തെറിച്ചത്. എല്‍സിയുടെ ഭര്‍ത്താവ് അടുത്തിടെയാണ് മരിച്ചത്.
