കണ്ണൂര്‍: സ്‌കൂട്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചിറക്കല്‍ പഞ്ചായത്ത് അംഗവും മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി മുന്‍ അംഗവുമായ അലവില്‍ സ്വദേശി ടി.എം സുരേന്ദ്രന്‍ (75) മരിച്ചു. അലവില്‍ സൗത്ത് വാര്‍ഡ് മെമ്പര്‍ ആണ്.
കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം. സുരേന്ദ്രന്‍ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി വൈദ്യുതി തൂണില്‍ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രനെ രണ്ട് ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും വെള്ളിയാഴ്ച രാവിലെ മരണം സംഭവിച്ചു. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 11ന് പയ്യാമ്പലത്ത് നടക്കും.
കല്ലത്തോട് ശ്രീ നാരായണ ധര്‍മ്മ സംഘം പ്രസിഡണ്ട്, അലവില്‍ ശ്രീ നാരായണ വിലാസം വായനശാല പ്രസിഡണ്ട്, കെ.എസ്.എസ്.പി.എ അംഗം, തളാപ്പ് സുന്ദരേശ്വര ക്ഷേത്ര ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പില്‍ നിന്നു ഓവര്‍സിയറായി വിരമിച്ചതിനു ശേഷമാണ് രാഷ്ട്രീയ രംഗത്തിറങ്ങിയത്. ഭാര്യ: ജ്യോതി (മുന്‍ ചിറക്കല്‍ പഞ്ചായത്ത് അംഗം), ശരത് (പുതിയതെരു അര്‍ബന്‍ സൊസൈറ്റി), വിപിന്‍ (ചെന്നൈ). മരുമകള്‍: റീഷ.
