ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ, ഒടിടി പ്ലാറ്റ്ഫോമുകളിലെ ദേശവിരുദ്ധ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കാനും കര്‍ശന നടപടിയെടുക്കാനും എന്‍.ഐ.എ ഉള്‍പ്പടെയുള്ള സുരക്ഷാ ഏജന്‍സികള്‍ക്ക് കേന്ദ്ര നിര്‍ദേശം. പ്രകോപനപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത് തടയുകയാണ് ലക്ഷ്യം. അവ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിര്‍ദേശങ്ങള്‍ പാലിക്കാത്ത പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തീവ്രവാദ സംഘടനകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നെന്ന പരാതികള്‍ ഉയരുന്നതിന് തുടര്‍ന്നാണ് ഈ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോട്ടുകള്‍. രാജ്യത്തിനുള്ളില്‍ മാത്രമല്ല ഇന്ത്യയ്ക്ക് പുറത്തുനിന്നും ഇത്തരം ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ നിയമപ്രകാരം നടപടിയെടുക്കും.
കേന്ദ്രനീക്കം അഭിപ്രായപ്രകടനത്തിനും, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുടെ ഉപയോഗത്തിനും മേലുള്ള നിയന്ത്രണമായുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
