ന്യൂഡൽഹി: ഹരിയാണയിലെ ഗുരുഗ്രാമിൽ ടെന്നീസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു. സംസ്ഥാനതലത്തിൽ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള രാധിക യാദവിനെ(25) ആണ് പിതാവ് ദീപക് യാദവ് കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന്റെ ഒന്നാം നിലയിൽവച്ച് രാധികയ്ക്കു നേരെ ദീപക് 5 തവണ നിറയൊഴിച്ചു. ഇതിൽ 3 വെടിയുണ്ടകൾ രാധികയുടെ ശരീരത്തിൽ പതിച്ചു. ശബദം കേട്ട് എത്തിയവർ രാധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാധിക ഇൻസ്റ്റഗ്രാമിൽ സ്ഥിരമായി റീലുകൾ ചെയ്തിരുന്നതിൽ പിതാവ് അസ്വസ്ഥനായിരുന്നെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ മരണകാരണം വ്യക്തമല്ല. കൃത്യത്തിനു ഉപയോഗിച്ച തോക്ക് പിടിച്ചെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
