കാസര്‍കോട്: പ്രമുഖ വ്യവസായിയും എ.കെ ബ്രദേഴ്‌സ് സ്ഥാപനങ്ങളുടെ ഉടമയും കേരള സ്റ്റേറ്റ് ചെറുകിട വ്യവസായ ഫെഡറേഷന്‍ (കെ.എസ്.എസ്‌ഐ.എഫ്) കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റുമായ എ.കെ മുഹമ്മദ് അന്‍വര്‍ (65) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ വീട്ടില്‍ വച്ചായിരുന്നു വേര്‍പാട്. ഹൃദയാഘാതമാണ് മരണകാരണം.
അന്‍വറിന്റെ നിര്യാണത്തില്‍ കെ.എസ്.എസ്.ഐ.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ സ്‌കറിയ, സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റ് സി.എച്ച് ചന്ദ്രശേഖരന്‍, ജില്ലാ ഭാരവാഹികള്‍ അനുശോചിച്ചു. 2016 മുതല്‍ അന്‍വര്‍ കെ.എസ്.എസ്.ഐ.എഫ് ജില്ലാ വൈസ് പ്രസിഡന്റായി തുടരുകയായിരുന്നു.
ചെറുകിട വ്യവസായികളുടെ സങ്കീര്‍ണ്ണ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് സംഘടനക്കു നികത്താനാവാത്ത നഷ്ടമാണെന്നു ജില്ലാ കമ്മിറ്റി അനുസ്മരിച്ചു.
പരേതരായ എ.കെ അബ്ദുള്ള-താഹിറ ദമ്പതികളുടെ മകനാണ്. ഭാര്യ: സാഹിദ. മക്കള്‍: ഫര്‍ഹാത്ത്, ഫര്‍ഹീന്‍, എ.കെ അഷ്‌റഫ്. മരുമക്കള്‍: ഷാദിയ, ഷക്കീല്‍, അല്‍ഫാസ്. സഹോദരങ്ങള്‍: മന്‍സൂര്‍ എ.കെ, റൗഫ് എ.കെ.