മംഗളൂരു: രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്ന വാര്‍ത്തയാണ് ദക്ഷിണ കന്നഡയില്‍ നിന്നും വരുന്നത്. അമിത മൊബൈല്‍ ഉപയോഗത്തെ തുടര്‍ന്ന് 6000 ത്തിലധികം കുട്ടികള്‍ക്ക് കാഴ്ചാ വൈകല്യമുണ്ടെന്ന് റിപ്പോര്‍ട്ട്. അതില്‍ 5000 ത്തിലധികം പേര്‍ക്കും കണ്ണട ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
വര്‍ദ്ധിച്ചുവരുന്ന ഈ പ്രശ്നത്തിന് പിന്നിലെ പ്രധാന കാരണമായി മൊബൈല്‍ ഫോണുകളുടെ വ്യാപകമായ ഉപയോഗത്തെ ആരോഗ്യ വകുപ്പ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 6 നും 16 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ കാഴ്ച വൈകല്യത്തിന്റെ ലക്ഷണങ്ങള്‍ കൂടുതലായി കാണപ്പെടുന്നു. ചില കുട്ടികള്‍ക്ക് നേരിയ കാഴ്ച പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും, മറ്റുള്ളവര്‍ക്ക് അടിയന്തിരമായി മെഡിക്കല്‍ ഇടപെടല്‍ ആവശ്യമാണ്. കോവിഡ് 19 നു ശേഷമാണ് കുട്ടികള്‍ മൊബൈല്‍ ഫോണുകളെ ആശ്രയിക്കുന്നത്. ഇത് കണ്ണിനെ മാത്രമല്ല മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. കാഴ്ചാവൈകല്യം ശ്രദ്ധയില്‍പെട്ടതോടെ ആരോഗ്യ വകുപ്പ് ദക്ഷിണ കന്നഡയില്‍ മനോസ്ഥൈര്യ (മാനസിക ശക്തി) പരിപാടി ആരംഭിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പ് ഇതിനായി ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. കൂടാതെ അധ്യാപകര്‍ക്കും വകുപ്പ് ജീവനക്കാര്‍ക്കും പതിവായി പരിശീലനങ്ങള്‍ നടത്തുന്നുണ്ട്. മൊബൈല്‍ ഫോണുകള്‍ നല്‍കുമ്പോള്‍ ജാഗ്രത പാലിക്കുക എന്നതാണ് ഏക പോംവഴിയെന്ന് മനോസ്ഥൈര്യ പരിപാടിയുടെ ചുമതലയുള്ള ഓഫീസര്‍ ഡോ. പറഞ്ഞു.
ബുദ്ധിശക്തി കുറയല്‍, ഉറക്ക തകരാറുകള്‍, ഭാഷാ വികാസത്തിലെ കാലതാമസം എന്നിവയും നേരിടുന്നുവെന്നും ഇത് വളരെയധികം ആശങ്കാജനകമായ ഒരു സാഹചര്യമായി മാറിയിരിക്കുന്നുവെന്നും മംഗളൂരുവിലെ പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ ഡോ.കിരണ്‍ കുമാര്‍ പി.കെ പറഞ്ഞു.
ദക്ഷിണ കന്നഡ ജില്ലയില്‍, 1 മുതല്‍ 10 വരെ ക്ലാസുകളിലെ ആകെ വിദ്യാര്‍ത്ഥികളുടെ എണ്ണം 3,27,959 ആണ്.
