കാസർകോട്: അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പടന്നക്കാട് ഒഴിഞ്ഞവളപ്പ് സ്വദേശിയായ യുവസൈനികൻ മരിച്ചു. ഞാണിക്കടവിലെ കുമാരന്റെയും ഗീതയുടെയും മകൻ സൂരജ് (32) ആണ് മരിച്ചത്. രാജസ്ഥാനിലായിരുന്നു ജോലി ചെയ്തിരുന്നത്. അസുഖം ബാധിച്ചതിനെ തുടർന്ന് പൂനയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിൽസയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് മരണം. വിവരത്തെത്തുടർന്ന് ബന്ധുക്കൾ പൂനയിലെത്തി. മൃതദേഹം നാളെ രാവിലെ 9.30ന് വീട്ടിലെത്തിക്കും. ഭാര്യ: പള്ളിക്കര പാക്കം ശക്തി നഗറിലെ ദിവ്യ. മകൻ ഇഷാൻ.
സഹോദരൻ: ഗോകുൽ (ഗൾഫ്).
