നാലു കോടി രൂപ വില വരുന്ന ഒന്നേകാൽ കിലോ എം.ഡി.എം.എ.യുമായി തിരുവനന്തപുരത്ത് നാലു പേർ പിടിയിൽ; സംസ്ഥാനത്തെ അടുത്ത കാലത്തെ ഏറ്റവും വലിയ എം.ഡി.എം.എ. വേട്ട

തിരുവനന്തപുരം: ഈത്തപ്പഴപ്പെട്ടിക്കുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന ഒന്നേകാൽ കിലോ എം.ഡി.എം.എ. ഡാൻസാഫ് സംഘം പിടിച്ചു. ഇതിനു നാലു കോടിയിലധികം രൂപ വിലവരുമെന്നു കണക്കാക്കുന്നു. സംസ്ഥാനത്ത് അടുത്ത കാലത്തു നടന്ന ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്. സംഘത്തലവനെന്നു സംശയിക്കുന്ന വർക്കല സ്വദേശി സഞ്ജു, വലിയ വിളയിലെ നന്ദു, ഉണ്ണികൃഷ്ണൻ, പ്രവീൺ എന്നിവരെ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ചരാത്രി വിദേശത്തുനിന്നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രതികൾ ഒരു ഇന്നോവ കാറിൽ യാത്ര ചെയ്യുകയും അതിനു തൊട്ടു പിന്നാലെ കറുത്ത ബാഗിൽ പൊതിഞ്ഞു ഈത്തപ്പഴപ്പെട്ടിയിലൊളിപ്പിച്ച എം.ഡി.എം.എ.യുമായി മറ്റൊരു …

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഒഴിഞ്ഞവളപ്പ് സ്വദേശിയായ യുവസൈനികൻ മരിച്ചു; സൂരജിന്റെ മൃതദേഹം നാളെ രാവിലെ നാട്ടിലെത്തിക്കും

കാസർകോട്: അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പടന്നക്കാട് ഒഴിഞ്ഞവളപ്പ് സ്വദേശിയായ യുവസൈനികൻ മരിച്ചു. ഞാണിക്കടവിലെ കുമാരന്റെയും ഗീതയുടെയും മകൻ സൂരജ് (32) ആണ് മരിച്ചത്. രാജസ്ഥാനിലായിരുന്നു ജോലി ചെയ്തിരുന്നത്. അസുഖം ബാധിച്ചതിനെ തുടർന്ന് പൂനയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിൽസയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് മരണം. വിവരത്തെത്തുടർന്ന് ബന്ധുക്കൾ പൂനയിലെത്തി. മൃതദേഹം നാളെ രാവിലെ 9.30ന് വീട്ടിലെത്തിക്കും. ഭാര്യ: പള്ളിക്കര പാക്കം ശക്തി നഗറിലെ ദിവ്യ. മകൻ ഇഷാൻ.സഹോദരൻ: ഗോകുൽ (ഗൾഫ്).

വളർത്തു പൂച്ച മാന്തി; ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനൊന്നുകാരി മരിച്ചു

കോട്ടയം∙ പൂച്ച മാന്തിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനൊന്നുകാരി മരിച്ചു. പന്തളം കടക്കാട് സുമയ്യ മൻസിലിൽ അഷറഫിന്റെ മകൾ ഹന്ന അഷറഫാണ് മരിച്ചത്. എന്നാൽ പേവിഷബാധയാണോ മരണകാരണമെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.ജൂലൈ രണ്ടിനാണ് കുട്ടിയെ പൂച്ച മാന്തിയത്. ഇതേത്തുടർന്ന് പേവിഷ പ്രതിരോധ വാക്സീന്റെ രണ്ടു ഡോസ് കുട്ടി എടുത്തിരുന്നെന്നാണ് വിവരം. രണ്ടാംഘട്ട പ്രതിരോധ കുത്തിവെപ്പിനായി കഴിഞ്ഞ തിങ്കളാഴ്ച പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തി. കുത്തിവെപ്പെടുത്ത ശേഷം വീട്ടിലെത്തിയ ഹന്ന ഫാത്തിമ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. …

ബേഡകത്തെ ആശാ വർക്കർ ശൈലജ അന്തരിച്ചു

കാസർകോട് : ബേഡകത്തെ ആശ വർക്കർ ശൈലജ (54)അസുഖത്തെത്തുടർന്ന് അന്തരിച്ചു.പെർളടുക്ക കൊളത്തൂർ മടന്തകോട്ട് സ്വദേശിയാണ്. ഭർത്താവുമൊത്ത് ഇവർ ബേഡകത്തു താമസിച്ചിരുന്നു. ഒരു വർഷം മുമ്പു തോർക്കുളത്തു വസ്തു വാങ്ങി അതിൽ താമസമാരംഭിച്ചു.ഭർത്താവ് വിജയൻ കർഷകനാണ്. മക്കൾ: വിജേഷ്കുമാർ, ലിജേഷ് കുമാർ . സംസ്കാരം വെള്ളിയാഴ്ചരാവിലെ വീട്ടുവളപ്പിൽ .

ടെന്നീസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു; റീൽസിടുന്നതിലെ എതിർപ്പാണ് കാരണമെന്ന് സംശയം

ന്യൂഡൽഹി: ഹരിയാണയിലെ ഗുരുഗ്രാമിൽ ടെന്നീസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു. സംസ്ഥാനതലത്തിൽ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള രാധിക യാദവിനെ(25) ആണ് പിതാവ് ദീപക് യാദവ് കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന്റെ ഒന്നാം നിലയിൽവച്ച് രാധികയ്ക്കു നേരെ ദീപക് 5 തവണ നിറയൊഴിച്ചു. ഇതിൽ 3 വെടിയുണ്ടകൾ രാധികയുടെ ശരീരത്തിൽ പതിച്ചു. ശബദം കേട്ട് എത്തിയവർ രാധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാധിക ഇൻസ്റ്റഗ്രാമിൽ സ്ഥിരമായി റീലുകൾ ചെയ്തിരുന്നതിൽ പിതാവ് അസ്വസ്ഥനായിരുന്നെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ …

പള്ളത്തടുക്കയിലെ റോഡ് ഉപരോധം: ജനകീയ സമിതി നേതാക്കളടക്കം 50 പേർക്കെതിരെ കേസ്

കാസർകോട്: ചെർക്കള – കല്ലടുക്ക റോഡ് ഉപരോധിച്ച് പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നതിന് പള്ളത്തടുക്ക ജനകീയ സമിതി നേതാക്കൾ ഉൾപ്പെടെ 50 പേർക്കെതിരെ ബദിയഡുക്ക പൊലീസ് സ്വമേധയാ കേസെടുത്തു. ഹമീദ് പളളത്തടുക്ക, അൻസാർ കടുപ്പംകുഴി, കരിം കോരിക്കാർ , കരിം പളളത്തടുക്ക, മുബിൻ കോരിക്കാർ , ചേതൻ കടുപ്പംകുഴി, ജെ.സി.ബി ഡ്രൈവർ സുജിത്ത്, ഷാഫി പളളത്തടുക്ക, നൗഷാദ് തുടങ്ങി 50 പേർക്കെതിരെയാണ് കേസെടുത്തത്. ന്യായ വിരോധമായി സംഘം ചേർന്ന് റോഡ് ഉപരോധിച്ച് മുദ്രാവാക്യം വിളിച്ച് പൊതു ഗതാഗതം തടസപ്പെടുത്തിയെന്ന് കേസിൽ …

തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനു തുടക്കമിടാൻ ബിജെപി; അമിത് ഷാ നാളെ കേരളത്തിൽ, വാർഡ് തല നേതൃയോഗം മറ്റന്നാൾ

തിരുവനന്തപുരം: ബിജെപിയുടെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ കേരളത്തിലെത്തും. രാത്രി 11ഓടെ തിരുവനന്തപുരത്തെത്തുന്ന അമിത് ഷാ ശനിയാഴ്ച 2 പരിപാടികളിൽ പങ്കെടുക്കും.ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് അമിത് ഷാ ഉദ്ഘാടനം ചെയ്യും. തുടർന്ന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന വാർഡ് തല നേതൃയോഗത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നേറ്റം ലക്ഷ്യമിട്ടുള്ള കേരളം മിഷൻ 2025 പ്രഖ്യാപിക്കും. ഇതോടെ തിരഞ്ഞെടുപ്പിലെ സംഘടനാ തല പ്രചാരണത്തിന് ഔദ്യോഗിക തുടക്കമാകും. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം …

ബുളളറ്റ് ട്രെയിൻ 2027ഓടെ; 5 വർഷത്തിനുള്ളിൽ 1000 പുതിയ ട്രെയിനുകൾ റെയിൽവേയുടെ ഭാഗമാകും

ന്യൂഡൽഹി: അടുത്ത 5 വർഷത്തിനുള്ളിൽ 1000 പുതിയ ട്രെയിനുകൾകൂടി സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 2027ഓടെ രാജ്യത്തെ ആദ്യത്തെ ബുളളറ്റ് ട്രെയിൻ സർവീസ് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ജാപ്പനീസ് സഹകരണത്തോടെയാണ് ബുളറ്റ് ട്രെയിൻ പദ്ധതി നടപ്പിലാക്കുന്നത്. 2026ൽ പ്രോട്ടോടൈപ്പ് ട്രെയിൻ പരീക്ഷണാടിസ്ഥാനത്തിൽ ഓടും. 2027ഓടെ വാണിജ്യാടിസ്ഥാനത്തിൽ ട്രെയിൻ ഓടിക്കാനാണ് ലക്ഷ്യമിടുന്നത്. റെയിൽ കയറ്റുമതിയിൽ ഇന്ത്യൻ റെയിൽവേയെ ആഗോള ശക്തിയാക്കാൻ ലക്ഷ്യമിട്ടുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയെ പ്രയോജനപ്പെടുത്തി രാജ്യത്ത് ചെലവ് കുറഞ്ഞ …

സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി; കീം റാങ്ക് പട്ടിക റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹർജി തള്ളി

കൊച്ചി: സംസ്ഥാന എൻജിനീയറിങ് പ്രവേശനത്തിനുള്ള കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരാകരിച്ച ഡിവിഷൻ ബെഞ്ച്, വിധിയിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി. ഇതോടെ സർക്കാരിന് പ്രവേശന നടപടികളുമായി മുന്നോട്ടു പോകാൻ കഴിയാതെയായി.പ്രോസ്പെക്ടസ് പുറത്തിറക്കി, എൻട്രൻസ് പരീക്ഷയുടെ സ്കോർ പ്രസിദ്ധപ്പെടുത്തശേഷം വെയിറ്റേജിൽ മാറ്റം വരുത്തിയത് നിയമപരമല്ല എന്ന സിഗിംൾ ബെഞ്ചിന്‍റെ കണ്ടെത്തൽ ഡിവിഷൻ ബെഞ്ച് ശരിവച്ചു.സംസ്ഥാനത്തെ എഞ്ചിനീയറിങ്, ആർക്കിടെക്ചർ , ഫാർമസി കോഴ്സുകളിലേക്കുളള പ്രവേശനത്തിനുള്ള എൻട്രൻസ് …

രണ്ടാം വിവാഹം കഴിക്കുന്നതിന്റെ പക; സഹോദരിയെ കുത്തിക്കൊലപ്പെടുത്തി, സഹോദരന്മാർക്ക് ജീവപര്യന്തം

കണ്ണൂർ: രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തിൽ സഹോദരിയെ കുത്തി കൊലപ്പെടുത്തിയ സഹോദരന്മാർക്ക് ജീവപര്യന്തം തടവുശിക്ഷ. ഉള്ളിയിൽ സ്വദേശിനി ഖദീജയെ കൊലപ്പെടുത്തിയതിനു സഹോദരന്മാരായ കെ.എൻ. ഇസ്മായിൽ, കെ.എൻ. ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ആദ്യ വിവാഹം ഒഴിവാക്കിയ ഖദീജ രണ്ടാം വിവാഹത്തിനൊരുങ്ങിയതിന്റെ വിരോധമാണ് കൊലപാതകത്തിനു കാരണമെന്ന് കോടതി കണ്ടെത്തിയിരുന്നു.2012 ഡിസംബർ 12നാണ് കേസിനാസ്പദമായ സംഭവം. ആദ്യ വിവാഹം ചെയ്തയാളെ ഖദീജ മൊഴി ചൊല്ലി. തുടർന്ന് ആൺസുഹൃത്തായ ഷാഹുൽ ഹമീദിനെ കല്യാണം കഴിക്കാനൊരുങ്ങി. വിവാഹത്തിൽ നിന്നു …

‘മോനേ…ഇ-വേസ്റ്റ് വല്ലതും ഉണ്ടെങ്കില്‍ പറയണേ; ബ്രിട്ടീഷ് വിമാനത്തെ ട്രോളി കുടുംബശ്രീയും

തിരുവനന്തപുരം: കേരള ടൂറിസം വകുപ്പിനു പിന്നാലെ യന്ത്രതകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനത്തെ ട്രോളി കുടുംബശ്രീയും. സംസ്ഥാനത്തെ മാലിന്യസംസ്‌കരണ പ്രവര്‍ത്തനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന ഹരിത കര്‍മ സേന ഇലക്ട്രോണിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ അറിയിപ്പായി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് ബ്രിട്ടീഷ് വിമാനം വിഷയമാക്കിയത്. ഹരിതകര്‍മ സേനാംഗം ബ്രിട്ടീഷ് ഉദ്യോഗസ്ഥനോട് ഇ-മാലിന്യം വല്ലതും ഉണ്ടെങ്കില്‍ പറയണമെന്നും തങ്ങള്‍ എടുത്തോളാം എന്നു പറയുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം. ഇതിന്റെ പശ്ചാത്തലത്തില്‍ വിമാനത്തെയും കാണാം. സമൂഹ മാധ്യമങ്ങളില്‍ മികച്ച …

ഗുജറാത്തിൽ പാലം തകർന്നുണ്ടായ അപകടം; മരണസംഖ്യ 16 ആയി, 4 പേർക്കായി തിരച്ചിൽ തുടരുന്നു

വഡോദര: ഗുജറാത്തിലെ വഡോദരയിൽ 40 വർഷം പഴക്കമുള്ള പാലം തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ 16 ആയി ഉയർന്നു. കാണാതായ 4 പേർക്കായി തിരച്ചിൽ തുടരുകയാണ്. കനത്ത മഴ തുടരുന്നതും നദിയിൽ വെള്ളം കുത്തിയൊലിച്ചെത്തുന്നതും തിരച്ചിലിന് തടസ്സമാകുന്നു. പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന 5 പേരിൽ 3 പേരുടെ നില ഗുരുതരമാണ്.പാലം തകർന്ന് 6 വാഹനങ്ങൾ മഹിസാഗർ നദിയിൽ വീഴുകയായിരുന്നു.മുജപുരയെയും ആനന്ദ് ജില്ലയിലെ ഗംഭിറയെയും ബന്ധിപ്പിക്കുന്ന, 900 മീറ്റർ നീളവും 40 മീറ്ററോളം ഉയരവുമുള്ള ഗംഭിറ പാലമാണ് …

കുണ്ടൂര്‍ ദേശത്തിനൊരു കളിക്കളം വേണം: ഫണ്ടിനായി പാഴ് വസ്തുക്കള്‍ ശേഖരിച്ച് ക്ലബ്ബ് പ്രവര്‍ത്തകര്‍

കരിന്തളം: തലമുറകള്‍ക്ക് കളിച്ചു വളരാന്‍ കുണ്ടൂര്‍ ദേശത്ത് നാടിന്റെ കൂട്ടായ്മയില്‍ നിര്‍മ്മിക്കുന്ന കളിക്കളത്തിന് ഫണ്ടിനായി പാഴ് വസ്തുക്കള്‍ ശേഖരിച്ച് വില്‍പ്പന നടത്താന്‍ ഒരുങ്ങുകയാണ് കുണ്ടൂരിലെ യുവാക്കള്‍. കുണ്ടൂര്‍ കെ ജി എഫ് ക്ലബ്ബ് പ്രവര്‍ത്തകരാണ് വീടുകളില്‍ നിന്ന് പാഴ് വസ്തുക്കള്‍ ശേഖരിച്ച് വില്പന നടത്തുന്നത്. സ്വകാര്യ വ്യക്തിയുടെ 30 സെന്റ് സ്ഥലം വിലക്ക് വാങ്ങിയാണ് കുണ്ടൂരില്‍ 15 ലക്ഷം രൂപ ചെലവില്‍ നാട്ടുകാരുടെ കൂട്ടായ്മയില്‍ കളിക്കളം ഒരുക്കുന്നത്. വെറുമൊരു കളി സ്ഥലം എന്നതിനപ്പുറത്തേക്ക് നാടിന് ഒത്തുചേരാന്‍ ഒരിടം …

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പെര്‍ള പര്‍പ്പ കരിയയില്‍ താമസിക്കുന്ന പരമേശ്വര നായിക് (50) ആണ് മരിച്ചത്. അസുഖബാധിതനായി ചികില്‍സയിലായിരുന്നു. പരേതനായ ഐതപ്പ നായിക്കിന്റെയും സരസ്വതിയുടെയും മകനാണ്. ഭാര്യ: ശോഭ. മക്കള്‍: വര്‍ഷിത, സുധിക്ഷ. സഹോദരന്‍ ഉദയ.

കിളച്ചിട്ട റോഡ് നന്നാക്കിയില്ല: ദുരിതം പേറി കാസര്‍കോട് എംജി റോഡിലുള്ള വ്യാപാരികള്‍

കാസര്‍കോട്: ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ കിളച്ചിട്ട റോഡ് മൂടിയില്ല. ഒരു മാസം പിന്നിട്ടിട്ടും നിര്‍മാണം പാതി വഴിയിലായത് സമീപത്തെ വ്യാപാരികള്‍ക്ക് ദുരിതമാകുന്നു. ഒരുമാസം മുമ്പാണ് കാസര്‍കോട് എംജി റോഡില്‍ സുല്‍ത്താന്‍ ജ്വല്ലറിക്ക് മുന്നിലായി റോഡ് പ്രവൃത്തികള്‍ക്കായി വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വന്നത്. രണ്ടാഴ്ച കാത്തിരുന്നിട്ടും നിര്‍മ്മാണ പ്രവൃത്തികളുടെ മെല്ലെ പോക്ക് കാരണം വ്യാപാരികള്‍ കട തുറക്കുകയും, ചെറിയതോതില്‍ കുഴികള്‍ മൂടുകയും ചെയ്തിരുന്നു. റോഡ് തകര്‍ന്നുകിടക്കുന്നത് കാരണം കാല്‍നടയാത്രക്കാര്‍ ഇതുവഴി പോകാന്‍ മടിക്കുന്നത് കച്ചവടത്തെയും …

കോണ്‍ക്രീറ്റ് മിക്സുമായെത്തിയ ലോറി കുഴിയില്‍വീണു ചരിഞ്ഞു തോട്ടിലേക്കു മറിയുമെന്ന നിലയില്‍; വാഹനം എടുത്തുമാറ്റാന്‍ കൊണ്ടുവന്ന ക്രെയിനും കുഴിയില്‍ വീണു, ഒടുവില്‍ ബദിര-താന്നിയത്ത് റോഡ് അടച്ചു

കാസര്‍കോട്: റോഡിന്റെ ദുരവസ്ഥ അണങ്കൂര്‍ ബെദിരയില്‍ വ്യാഴാഴ്ച ജനങ്ങളെ മുള്‍മുനയില്‍ എത്തിച്ചു. നാട്ടുകാര്‍ ഭയക്കുകയും പരിഭ്രമിക്കുകയും ചെയ്തു. ഒടുവില്‍ ബദിര-താനിയത്ത് റോഡ് അടച്ചു ജനങ്ങളുടെ ഗതാഗതം മുട്ടിച്ചു. നിര്‍മ്മാണത്തിലിരിക്കുന്ന ബദിര ജുമാമസ്ജിദിന്റെ കോണ്‍ക്രീറ്റിനു, കോണ്‍ക്രീറ്റ് മിക്സുമായെത്തിയ വാഹനം കുഴിയില്‍ വീണു തോട്ടിലേക്കു ചരിഞ്ഞു ഏതു നിമിഷവും തോട്ടിലേക്കു വീഴാമെന്ന നിലയിലാവുകയായിരുന്നു. ഒരു തരത്തിലും വാഹനം ആ നിലയില്‍ നിന്നു മാറ്റാന്‍ കഴിയാതെ വന്നതോടെ ലോറി എടുത്തുയര്‍ത്തി മാറ്റിവയ്ക്കാന്‍ മസ്ജിദ് കമ്മിറ്റി ഒരു ക്രെയിന്‍ സ്ഥലത്തെത്തിച്ചു. ലോറി എടുത്തുയര്‍ത്തി …

റാണിപുരം പെരുതടിയില്‍ വിനോദ സഞ്ചാരികളുടെ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു; യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

കാസര്‍കോട്: റാണിപുരത്ത് വിനോദ സഞ്ചാരികളുടെ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു. യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പെരുതടി അങ്കണവാടി വളവില്‍ നിന്ന് താഴേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം. കര്‍ണാടക രജിസ്‌ട്രേഷന്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നാല് യാത്രക്കാര്‍ ഉണ്ടായിരുന്നു. മുമ്പ് ഇവിടെ സുരക്ഷ വേലിയുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അത് തകര്‍ന്നിരിക്കുകയാണ്. ഇത് വാഹനങ്ങള്‍ താഴ്ചയിലേക്ക് മറിയാന്‍ കാരണമാകുന്നു. നേരത്തെയും ഈ മേഖലയില്‍ നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

ട്രെയിന്‍ വരുമ്പോള്‍ പാളത്തില്‍ കിടന്ന് റീല്‍സ് ചിത്രീകരണം; പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍ കസ്റ്റഡിയില്‍

ഭുവനേശ്വര്‍: ട്രെയിന്‍ വരുമ്പോള്‍ റെയില്‍വേ പാളത്തില്‍ കിടന്ന് സാഹസികമായി റീല്‍സ് ചിത്രീകരിച്ച മൂന്ന് കുട്ടികള്‍ പൊലീസ് കസ്റ്റഡിയില്‍. ഒഡിഷയിലെ പുരുനാപാനി സ്റ്റേഷന് സമീപമാണ് സംഭവം. വീഡിയോ വൈറലായതോടെയാണ് ആര്‍പിഎഫ് മൂന്നു കുട്ടികളെയും കസ്റ്റഡിയിലെടുത്തത്. വീഡിയോയില്‍ റെയില്‍വേ പാളത്തില്‍ കിടക്കുന്ന കുട്ടിയെ കാണാം. സുഹൃത്തായ മറ്റൊരു കുട്ടി വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. മറ്റൊരു കുട്ടി വീഡിയോ ചിത്രീകരിക്കുകയാണ്. കുട്ടിയുടെ മുകളിലൂടെ അതിവേഗതയില്‍ ട്രെയിന്‍ കടന്നുപോകുന്നതും വീഡിയോയില്‍ ദൃശ്യമാണ്.ട്രെയിന്‍ കടന്നുപോകുന്നതുവരെ അനങ്ങാതെ കിടക്കുക എന്നതാണ് വീഡിയോയിലെ ടാസ്‌ക്. ടാസ്‌ക്പൂര്‍ത്തിയാക്കിയ കുട്ടിയെ …