ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടികേസ് ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഗിരീഷ് കട്പാലിയ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.കഴിഞ്ഞ തവണ കേസ് പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ച് അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ കേസ് തീർപ്പാക്കും വരെ വിചാരണ കോടതിയിലെ നടപടികളുമായി മുന്നോട്ടു പോകരുതെന്ന് എസ്എഫ്ഐഒയോട് നിർദേശിച്ചിരുന്നു. വീണക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് എസ്എഫ്ഐഒ കുറ്റപത്രത്തിലുള്ളത്. 2017 മുതൽ 2019 വരെ കാലയളവിൽ പ്രതിമാസം 5 ലക്ഷം രൂപ സിഎംആർഎല്ലിൽ നിന്ന് വീണയുടെ പേരിലെത്തി. കമ്പനിയുടെ പേരിലും മൂന്ന് ലക്ഷം രൂപ പ്രതിമാസമെത്തിയെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു.
