ഗദക്: 17 കാരിയെ ബന്ധുവായ യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ വീട്ടുകാരുടെ ശ്രമം. ഈ വിവരമറിഞ്ഞ കമിതാക്കൾ വിഷം കഴിച്ചു. പെൺകുട്ടി മരിച്ചു; യുവാവ് ഗുരുതരനിലയിൽ ആശുപത്രിയിൽ. കഴിഞ്ഞ ദിവസം കർണ്ണാടക , ഗദക് ജില്ലയിലെ ഗജേന്ദ്രഗഡ് രജുര ഗ്രാമത്തിലാണ് സംഭവം. ദേവപ്പ എന്ന മുത്തുവും പി.യു.സി വിദ്യാർത്ഥിനിയായ 17കാരിയും പ്രണയത്തിലായിരുന്നു. ഈ വിവരം അറിഞ്ഞതോടെ വീട്ടുകാർ പെൺകുട്ടിയെ ബന്ധുവായ ഒരു യുവാവുമായി കല്യാണം കഴിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവത്രെ. ഇക്കാര്യം അറിഞ്ഞ മുത്തുവും പെൺകുട്ടിയും ഒരു ഫാമിലെത്തി വിഷം കഴിക്കുകയായിരുന്നു.വിഷം കഴിച്ച കാര്യം മുത്തു തന്റെ സുഹൃത്തുക്കളെ ഫോൺ ചെയ്ത് അറിയിച്ചു. അവർ ഉടൻ സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പെൺകുട്ടിയെ രക്ഷിക്കാനായില്ല.
