ബെംഗളൂരുവിൽ നിന്നെത്തിച്ച് വിൽപന; പോക്സോ കേസിലെ പ്രതി എംഎഡിഎംഎയുമായി പിടിയിൽ

തിരുവനന്തപുരം: പോക്സോ കേസിൽ പ്രതിയായ യുവാവിനെ എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മുട്ടത്തറ സ്വദേശി ഗോകുമാർ (24) ആണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നു ചില്ലറ വിൽപനയ്ക്കായി എത്തിച്ച 32 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് പിടികൂടി.എംഡിഎംഎയുടെ ചില്ലറ വിൽപനയുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതോടെ ഇയാൾ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് ഡാൻസാഫും ഫോർട്ട് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടിയിലായത്. 2022ൽ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ഒരു കേസിലും ഇയാൾ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് …

യുഡിഎഫിൽ മുഖ്യമന്ത്രിയാകാൻ യോഗ്യൻ തന്നെന്നു തരൂർ :ജനപിന്തുണ തനിക്ക് ;തെളിവ് സർവേ ഫലം

തിരുവനന്തപുരം: യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തനിക്കാണു കൂടുതൽ ജന പിന്തുണയുള്ളതെന്നു ശശി തരൂർ എം പി പറഞ്ഞു. ഇതിനു തെളിവായി സർവേ റിപ്പോർട്ട്അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. കോൺഗ്രസ് നേതൃത്വവുമായുള്ള തർക്കങ്ങൾ തുടരുന്നതിനിടെയാണ് ഇത് .കേരള വോട്ട് വൈബ് എന്ന ഏജൻസിയാണ് ഇതു സംബന്ധിച്ച സർവേ നടത്തിയത്. ഇതിൽ 28.3 ശതമാനം പേരാണ് യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തരൂരിനെ പിന്തുണയ്ക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ 15.4 ശതമാനം പേർ പിന്തുണയ്ക്കുമ്പോൾ 27 ശതമാനം മുഖ്യമന്ത്രിയാരെന്നതിൽ മുന്നണിക്കുള്ളിൽ അനിശ്ചിതത്വmanennuന്നു …

17കാരിയെ ബന്ധുവായ യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ ശ്രമം; വിവരമറിഞ്ഞ കമിതാക്കൾ വിഷം കഴിച്ചു , പെൺകുട്ടി മരിച്ചു

ഗദക്: 17 കാരിയെ ബന്ധുവായ യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ വീട്ടുകാരുടെ ശ്രമം. ഈ വിവരമറിഞ്ഞ കമിതാക്കൾ വിഷം കഴിച്ചു. പെൺകുട്ടി മരിച്ചു; യുവാവ് ഗുരുതരനിലയിൽ ആശുപത്രിയിൽ. കഴിഞ്ഞ ദിവസം കർണ്ണാടക , ഗദക് ജില്ലയിലെ ഗജേന്ദ്രഗഡ് രജുര ഗ്രാമത്തിലാണ് സംഭവം. ദേവപ്പ എന്ന മുത്തുവും പി.യു.സി വിദ്യാർത്ഥിനിയായ 17കാരിയും പ്രണയത്തിലായിരുന്നു. ഈ വിവരം അറിഞ്ഞതോടെ വീട്ടുകാർ പെൺകുട്ടിയെ ബന്ധുവായ ഒരു യുവാവുമായി കല്യാണം കഴിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവത്രെ. ഇക്കാര്യം അറിഞ്ഞ മുത്തുവും പെൺകുട്ടിയും ഒരു ഫാമിലെത്തി വിഷം …

അമ്മായിയുമായി അവിഹിതം; യുവാവിനെ തട്ടി കൊണ്ടുപോയി മർദ്ദിച്ചു

പാറ്റ്ന: അമ്മാവന്റെ ഭാര്യയുമായി മരുമകനു അവിഹിത ബന്ധം; യുവാവിനെ തട്ടി കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. സാരമായി പരിക്കേറ്റ മിതലേഷ്കുമാർ മുഖിയ (24) ആശുപത്രിയിൽ ചികിത്സയിൽ . നാലു വയസു പ്രായമുള്ള മകന്റെ മാതാവാണ് അമ്മാവന്റെ ഭാര്യ. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നുവത്രെ. കഴിഞ്ഞ ദിവസം ഇരുവരെയും അമ്മാവൻ കയ്യോടെ പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് തട്ടി കൊണ്ടുപോയി മർദ്ദിച്ച സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

നിപ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട സ്ത്രീ മരിച്ചു; മങ്കടയിൽ മരിച്ച പതിനെട്ടുകാരിക്കൊപ്പം ആശുപത്രിയിൽ കഴിഞ്ഞു

മലപ്പുറം : കോട്ടയ്ക്കലിൽ നിപ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട സ്ത്രീ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ് ഇന്ന് ഉച്ചയോടെ മരിച്ചത്. മങ്കടയിൽ നിപ ബാധിച്ചു മരിച്ച പതിനെട്ടുകാരിയുമായി ഇവർക്ക് സമ്പർക്കമുണ്ടായിരുന്നു, ഇരുവരും ഒന്നിച്ച് കോട്ടയ്ക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നു. ഇതോടെ ഇവരെ ഹൈ റിസ്ക് സമ്പർക്കപട്ടികയിൽ ആരോഗ്യവകുപ്പ് ഉൾപ്പെടുത്തിയിരുന്നു. ഇവരുടെ സ്രവം പരിശോധിക്കും. പരിശോധന ഫലം ലഭിക്കുന്നതു വരെ മൃതദേഹം സംസ്കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി.

കളമശേരി എൻഐഎ ഓഫിസിനു സമീപമുള്ള ഭൂമിയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി, ഫൊറൻസിക് പരിശോധന നടത്തി, കാലപ്പഴക്കം നിർണയിക്കും

കൊച്ചി : എറണാകുളം കളമശ്ശേരിയിൽ എൻഐഎ ഓഫിസിന് സമീപമുള്ള സ്വകാര്യ ഭൂമിയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. അടിക്കാട് വെട്ടിത്തെളിക്കുന്നതിനിടയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. തുടർന്ന് ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഭൂമി. ഏറെ കാലമായി കാടുപിടിച്ചു കിടന്നിരുന്ന സ്ഥലം വെട്ടി വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടിയും അസ്ഥികളും ലഭിച്ചത്. ഇതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇവയുടെ കാലപ്പഴക്കം കണ്ടെത്താൻ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ആ കാലത്ത് കാണാതായവരുടെ വിവരങ്ങളെ അടിസ്ഥാനമാക്കിയാകും …

പണിമുടക്കിൽ പങ്കെടുക്കാതെ സ്കൂളിലെത്തി ഒപ്പിട്ടു; സമരക്കാർ ഗേറ്റിൽ മാറി, മാറി കാവൽ നിന്നു , ഒടുവിൽ സംഭവിച്ചത്…

കാസർകോട്: സംയുക്ത ട്രേഡ് യൂണിയനുകളുടെ ആ ഭിമുഖ്യത്തിൽ നടന്ന പണിമുടക്കിൽ പങ്കെടുക്കാതെ സ്ക്കൂളിൽ എത്തിയ എട്ട് അധ്യാപകരും ഓഫീസ് ജീവനക്കാരനും കെണിഞ്ഞു. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലാണ് സംഭവം. പണിമുടക്കിൽ പങ്കെടുക്കാതെ സ്ക്കൂളിൽ എത്തിയതായിരുന്നു അധ്യാപകനും ഓഫീസ് ജീവനക്കാരനും . ഈ സമയത്ത് പണിമുടക്ക് അനുകൂലികൾ ഗേറ്റിൽ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നുവത്രെ. സ്കൂളിൽ കുട്ടികൾ ആരും എത്തിയിട്ടില്ലെന്ന് അറിയിച്ചപ്പോൾ തങ്ങൾ ജോലി ചെയ്യാൻ വന്നവരാണെന്നു മറുപടി നൽകി. നിങ്ങൾക്ക് നിങ്ങളുടെ നിലപാട് സ്വീകരിക്കാമെന്നു സമരാനുകൂലികൾ …

ധർമ്മ സന്ദേശ യാത്ര: സ്വാഗത സംഘം രൂപീകരിച്ചു

കാസർകോട് : മാർഗ്ഗ ദർശക മണ്ഡലം കേരള ഘടകത്തിന്റെ നേതൃത്വത്തിൽ വിവിധ സാമൂഹിക സമുദായിക, സാംസ്‌കാരിക, അദ്ധ്യാത്മിക, സംഘടനകളുടെ സഹകരണത്തോടെ ഒക്ടോബറിൽ നടത്തുന്നസംസ്ഥാന തല ധർമ സന്ദേശയുടെ യാത്രയുടെ കാസർകോട് ജില്ല സ്വാഗത സംഘം രൂപീകരിച്ചു. ചിന്മയ സിബിസി ഹാളിൽ നടന്ന പരിപാടിയിൽ ചിന്മയ കേരള ഘടകം മേധാവി വിവിക്താനന്ദ സരസ്വതി സ്വാമി അധ്യക്ഷത വഹി ച്ചു. ഇടനീർ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമികൾ ഉദ്ഘാടനം ചെയ്തു, ധർമ്മ സന്ദേശ യാത്രയുടെ സംസ്ഥാന സ്വാഗത സംഘം ജനറൽ …

പണിമുടക്ക് ദിവസം ഓട്ടോ ഡ്രൈവർമാർ നാടിനുവണ്ടി പണിയെടുത്തു :മാതൃക പകർന്നു

കാസർകോട് : പണിമുടക്ക് ദിവസം ഓട്ടോ ഡ്രൈവർമാർ പണിയെടുത്തു. ആരോടും മത്സരിക്കാനായിരുന്നില്ല. നാട് അഭിമാനത്തോടെ അവരുടെ അധ്വാനത്തെ എടുത്തു കാട്ടുന്നു. അണങ്കൂറിലെ എസ് ടി യു ഓട്ടോഡ്രൈവേഴ്സിന്റെ നേതൃത്വത്തിലായിരുന്നു ശ്രമദാനം .റോഡിലെ അ പകടകാരങ്ങളായ കുഴികൾ അവർ ശ്രമാദാനത്തിലൂടെ ഗതാഗതയോഗ്യമാക്കി. വാ ട്ടർ അതോറിറ്റി കുഴിച്ചുമറിച്ചശേഷം മൂടാത്തെ അപകടകര മാക്കിയിട്ടിരുന്ന റോഡിലെ കുഴികളും ബസ് വെയിറ്റിംഗ് ഷെഡിനടുത്തുള്ള കുഴിയുമാണ് പണിമുടക്ക് ദിവസം ഓട്ടോ ഡ്രൈവർമാർ പണി ചെയ്തു നാട്ടുകാർക്ക്‌ നൽകിയത്.എസ് ടി യു ജില്ലാ വൈസ് പ്രസിഡണ്ട് …

കളിച്ചു കൊണ്ടിരുന്ന രണ്ടരവയസ്സുകാരൻ്റെ തല അലൂമിനിയം കലത്തിനുള്ളിലായി : വിഷമിച്ച കുട്ടിയെ അഗ്നിരക്ഷാ സേന 20 മിനിറ്റ് നേരത്തെ തീവ്രശ്രമത്തിനു ശേഷം രക്ഷിച്ചു

മലപ്പുറം : വാഴക്കാട് ചെറുവായൂരിൽ കളിച്ചു കൊണ്ടിരുന്ന രണ്ടര വയസ്സുകാരൻ്റെ തല അലുമിനിയം കലത്തിനുളളിലായി .പാത്രം തലയിൽ കുടുങ്ങി വിഷമിച്ച കുട്ടിയെ ഫയർ ഫോഴ്സ് 20 മിനിറ്റു നേരം നീണ്ടുനിന്ന തീവ്രശ്രമത്തിൽ രക്ഷിച്ചു. ജിജിലാൽ – അതുല്യ ദമ്പതികളുടെ രണ്ടര വയസ്സുകാരനായ മകൻ അൻവിക്ക് ലാലിൻ്റെ തലയാണ് പാത്രത്തിനുള്ളിലായത്. കളിക്കുന്നതിനിടെ അലുമിനിയ പാത്രം അബദ്ധത്തിൽ തലയിൽ കുടുങ്ങുകയായിരുന്നുവെന്നു പറയുന്നു. ചൊവ്വാഴ്ച വൈകിട്ടായായിരുന്നു സംഭവം. പാത്രം എടുത്തു മാറ്റാൻ കഴിയാതെ കുട്ടി ബഹളം വച്ചതു കേട്ടെത്തിയ വീട്ടുകാർ കുട്ടിയുടെ …

സംസ്ഥാന സർക്കാരിന് തിരിച്ചടി; കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി. പ്രോസ്പക്റ്റസിൽ വരുത്തിയ മാറ്റങ്ങൾ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് ഡി കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്. സിബിഎസ്ഇ സിലബസിൽ പഠിക്കുന്ന പ്ലസ് ടു വിദ്യാർഥിനിയുടെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. വെയിറ്റേജ് മാറ്റിയത് ശെരിയല്ലെന്ന് കോടതി വിലയിരുത്തുകയായിരുന്നു. മാർക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാർഥികൾക്ക് മുൻപുണ്ടായിരുന്ന വെയ്‌റ്റേജ് നഷ്ടമായി എന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകിയിരുന്നത്. ഇതിലാണ് റാങ്ക് പട്ടിക പൂർണമായി …

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത നെല്ലിക്കട്ടയിലെ അനീസ അന്തരിച്ചു

കാസർകോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പട്ടികയില്‍ ഉള്‍പ്പെട്ട ഇടനീര്‍ നെല്ലിക്കട്ട ഹൗസിലെ അനീസ (31) അന്തരിച്ചു. പരേതനായ എന്‍. അബ്ദുല്‍ ഖാദറിന്റെയും സൈനബയുടെയും മകളാണ്. സുഹറ, എന്‍.അസ്ലം, ആയിഷ, അഹമ്മദ്, ഖദീജ, അബ്ദുള്‍ റഹിമാന്‍, ഹാജിറ, ആരിഫ്, സുമയ്യ എന്നിവർ സഹോദരങ്ങളാണ്. ഇടനീര്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.

സീതാംഗോളിയിൽ പണിമുടക്ക് അനുകൂലികൾ ചരക്കു വാഹനം തടഞ്ഞു; വിവരം അറിഞ്ഞെത്തിയ പൊലീസിനു നേരെ കയ്യേറ്റം, 2 പേർക്ക് പരിക്ക്

കാസർകോട്: സീതാംഗോളിയിൽ പണിമുടക്കിനിടയിൽ ഓടിയ ചരക്കു വാഹനം തടഞ്ഞത് സoഘർഷത്തിൽ കലാശിച്ചു. രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു. കുമ്പള പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ ബാബുരാജ്, ഫെബിൻ എന്നിവർക്കാണ് പരി ക്കേറ്റത്. ഇരുവരെയും കുമ്പള സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ചരക്കു വാഹനത്തെ പണിമുടക്ക് അനുകൂലികളായ ഒരു സംഘം തടഞ്ഞതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. സ്ഥലത്തെത്തിയ പൊലീസ് സംഘർഷാവസ്ഥ ഒഴിവാക്കാൻ ശ്രമിച്ചതോടെയാണ് കയ്യേറ്റം ഉണ്ടായ തെന്നു പൊലീസ് പറഞ്ഞു .സംഭവത്തിൽ നാലുപേരെ കസ്ററഡിയിൽ എടുത്തതായി കൂട്ടിച്ചേർത്തു.

സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ അവാർഡ്; ജില്ലയ്ക്ക് ഇരട്ട നേട്ടം

കാസർകോട്: കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ 2023 വർഷത്തെ പ്രവർത്തനങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ജില്ലയ്ക്ക് അഭിമാനമായി ഇരട്ട നേട്ടം. സംസ്ഥാനത്തെ ഏറ്റവും മികച്ച ബി എം സി യായി കാസർകോട് ജില്ലാ പഞ്ചായത്ത്‌ ബി എം സി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച ഹരിത വിദ്യാലയമായി ജി എഫ് എച്ച് എസ് എസ് ബേക്കൽ തെരഞ്ഞെടുക്കപ്പെട്ടു.ജൈവവൈവിധ്യ സംരക്ഷണത്തിൽ രാജ്യത്ത് തന്നെ മാതൃകയാകുന്ന വിധത്തിൽ വേറിട്ടതും ശ്രദ്ധേയവുമായ കണക്കിലെടുത്താണ് ജില്ലാ പഞ്ചായത്ത് അവാർഡിനു അർഹമായത്. ജില്ലയിലെ മുഴുവൻ ബി എം സി …

പണിമുടക്ക്:നീലേശ്വരം നഗരസഭയിൽ ജോലിക്ക് എത്തിയ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു

കാസർകോട്: നീലേ ശ്വരം നഗരസഭയിൽ ജോലിക്ക് എത്തിയ അഞ്ചോളം ഉദ്യോഗസ്ഥരെ സമരാനുകൂലികൾ പൂട്ടിയിട്ടു . എൻജിഒ അസോസിയേഷൻ പ്രവർത്തകരായ അഞ്ചുപേരാണ് പണിമുടക്ക് ദിവസം ജോലിക്ക് എത്തിയത്. ഒപ്പിട്ടതിനാൽ വൈകുന്നേരം വരെ ജോലി ചെയ്തു പോയാ മതി എന്ന് പറഞ്ഞാണത്രെ ഓഫീസിനകത്ത് പൂട്ടിയിട്ടത്. പണിമുടക്കിന് സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിനെ തുടർന്നാണ് ഇവർ ജോലിക്കെത്തിയത്. ജീവനക്കാരെ പൂട്ടിയിട്ട വിവരമറിഞ്ഞ് നീലേശ്വരം പൊലീസ് സ്ഥലത്തെത്തി.

ആയമ്പാറ , തോട്ടത്തിൽ നാരായണൻ അന്തരിച്ചു

കാസർകോട്: പെരിയ ആയമ്പാറയിലെ തോട്ടത്തിൽ നാരായണൻ(75) അന്തരിച്ചു. കർഷകനായിരുന്നു. ഭാര്യ: പരേതയായ സാവിത്രി.മക്കൾ: രജ്ഞിത്ത്, രാജ്കുസുമം, രേഷ്‌മ മരുമക്കൾ: കമലാക്ഷൻ(കൂട്ടപ്പുന്ന ), കുമാരൻ , സവിത.സഹോദരങ്ങൾ: കുഞ്ഞിരാമൻ (റിട്ട. പൊതു മരാമത്ത് ഉദ്യോഗസ്ഥൻ ), പുരുഷോത്തമൻ (വ്യാപാരി ഉദുമ), ശൈലജ, തങ്കമണി, സുജാത. മരുമക്കൾ കമലാക്ഷൻ, കുമാരൻ, സവിത വയസ്സ് 7, 2സഹോദരങ്ങൾ നാരായണി, കുഞ്ഞിരാമൻ, പുരുഷോത്തമൻ

ഗുജറാത്തില്‍ പാലം തകര്‍ന്നു; 4 വാഹനങ്ങൾ നദിയിൽ വീണു; ‘സൂയിസൈഡ് പോയിന്റി’ൽ രണ്ടു മരണം

അഹമ്മദാബാദ്: ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടത്തിൽ 2 മരണം. മൂന്നുപേരെ രക്ഷപ്പെടുത്തി. നാലു വാഹനങ്ങൾ നദിയിൽ പതിച്ചു. മധ്യഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന പാദ്ര പാലമാണ് ബുധനാഴ്ച രാവിലെ തകര്‍ന്നത്. സൂയിസൈഡ് പോയിന്റ് എന്ന പേരില്‍ പ്രസിദ്ധമായ പാലമാണ് ഇത്. അപകട സമയത്ത് പാലത്തില്‍ രണ്ട് ട്രക്കുകളും 2പിക്കപ് വാനും ഉണ്ടായിരുന്നു. ഇവ പാലത്തിന് താഴേക്ക് പതിച്ചു. മഹിസാഗര്‍ നദിക്ക് കുറുകെയുളള പഴക്കമുളള പാലമാണ് തകര്‍ന്നത്. പാലത്തിന്റെ നടുഭാഗം പൂര്‍ണമായും നദിയിലേക്ക് പതിച്ചു. വാഹനങ്ങള്‍ താഴെ വീണ് കിടക്കുന്ന …

പണിമുടക്ക് തുടങ്ങി; കാസർകോട്ട് ഇടതു-വലതു ട്രേഡ് യൂണിയനുകൾ പ്രകടനങ്ങൾ നടത്തി

കാസർകോട്: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ആഹ്വാനം ചെയ്ത പണിമുടക്ക് ചൊവ്വാഴ്ച രാത്രി 12 മണിക്ക് തുടങ്ങി. സ്വകാര്യ- കെ.എസ്.ആർ.ടി.സി ബസുകൾ, ഓട്ടോ – ടാക്സികൾ നിരത്തിലിറങ്ങിയില്ല. കടകൾ അടഞ്ഞുകിടക്കുന്നു. സർക്കാർ ഓഫീസുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു. പണിമുടക്കിയ ട്രേഡ് യൂണിയനുകൾ കാസർകോട്ട് വെവ്വേറെ പ്രകടനം നടത്തി. സി.ഐ.ടി.യു, എ.ഐ.ടി.യു സി, എൻ എൽ. യു നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാറ്റിൽ നിന്നും പഴയ ബസ് സ്റ്റാന്റിലേയ്ക്ക് നടത്തിയ പ്രകടനത്തിന് സാബു എബ്രഹാം, …