ബംഗളൂരു: ആഗ്രഹിച്ച കാര്യം ഒന്നും നടക്കുന്നില്ല. ശിവ ഭഗവാന് വികാരഭരിതമായ ഒരു
കത്തെഴുതി 25 കാരന്‍ ജീവനൊടുക്കി. തെലങ്കാനയിലെ രാജന്ന നിര്‍സില്ല ജില്ലയിലാണ് സംഭവം. രോഹിത് എന്ന യുവാവാണ് ഡോക്ടറാകാനുള്ള ആഗ്രഹം നടക്കത്തതില്‍ മനം നൊന്ത് ആത്മഹത്യചെയ്തത്.
ഡോക്ടറാകണമെന്ന് അവന്‍ എപ്പോഴും സ്വപ്നം കണ്ടിരുന്നുവെന്നും എന്നാല്‍ അത് നേടാന്‍ കഴിഞ്ഞില്ലെന്നും അത് അവനെ വളരെയധികം അസ്വസ്ഥനാക്കിയെന്നും കുടുംബം പറഞ്ഞു.
എംഎസ്സി പൂര്‍ത്തിയാക്കിയ യുവാവ് ഡോക്ടറാകാനുള്ള ആഗ്രഹം നടക്കാതെ വന്നപ്പോള്‍ ബിഎഡിന് ചേരുകയായിരുന്നു. ‘ശിവാ, എന്തിനാണ് എന്റെ വിധി ഇങ്ങനെ എഴുതിയത്? നിന്റെ മകന് നീ ഇത്തരമൊരു വിധി എഴുതുമായിരുന്നോ? ഞങ്ങളും നിന്റെ മക്കള്‍ തന്നെയല്ലേ? ‘എന്നാണ് രോഹിത് കത്തിലൂടെ ദൈവത്തോട് ചോദിക്കുന്നത്. ‘ജീവിതത്തിന്റെ വേദന മരണത്തിന്റെ വേദനയേക്കാള്‍ വലുതാണ്, പലതവണ ശ്രമിച്ച് ഞാന്‍ മടുത്തു. ഒരുപക്ഷേ അത് എന്റെ വിധിയായിരിക്കാം’- അദ്ദേഹം എഴുതി. ഈ ജീവിതത്തില്‍ ഒരുപാട് നല്ല ഹൃദയത്തിന്റെ ഉടമകളെ കാണാനായി എന്നതില്‍ സന്തോഷമുണ്ട്. മറ്റുളളവരെ മറക്കാം. എനിക്ക് ഇനിയും ഒരു ജന്മമെടുക്കേണ്ട. എന്റെ മൃതശരീരം കാശിയില്‍ ദഹിപ്പിക്കണമെന്നാണ് അന്ത്യാഭിലാഷം.’- എന്നാണ് യുവാവ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്.
ജീവിതം ആഗ്രഹിച്ചതുപോലെ പോകാത്തതില്‍ യുവാവ് നിരാശനായിരുന്നെന്ന് കുടുംബാഗംങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
Young man kills himself by writing a letter to God