ന്യൂഡൽഹി: യെമൻ പൗരനെ കൊന്ന കേസിൽ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കുമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസിൽ നിന്നും ജയിൽ അധികൃതർക്ക് ഉത്തരവ് ലഭിച്ചെന്നാണ് വിവരം. ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചതായി യെമനിലെ ചർച്ചകൾക്കു മധ്യസ്ഥത വഹിക്കുന്ന സാമുവൽ ജോൺ അറിയിച്ചു.പാലക്കാട് സ്വദേശിനിയായ നിമിഷപ്രിയ യെമനിൽ ജോലി ചെയ്യുന്നതിനിടെ യെമൻ പൗരനായ തലാൽ അബു മഹ്ദിയെ കൊലപ്പെടുത്തിയെന്നാണ് കേസ്.വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും തലാലിന്റെ കുടുംബം മാപ്പു നൽകുക മാത്രമാണ് ഇനി നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാർഗമെന്നും സാമുവൽ ജെറോം പറഞ്ഞു. ഇതിനായി തലാലിന്റെ കുടുംബത്തെ കാണാൻ നാളെ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
