മംഗളരു: എഞ്ചിനീയറിങ് വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. സൂറത്ത്കലിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ വിദ്യാർഥിയും കൃഷ്ണപുര ഹിൽസൈഡ് താമസക്കാരനുമായ അസ്ഗർ അലിയുടെ മകൻ അഫ്താബ് (18) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. 12 മണിയോടെ അഫ്താബ് വീട്ടിൽ കുളിക്കാൻ പോകുന്നതിനിടെ ഹൃദയാഘാതം മൂലം പെട്ടെന്ന് കുഴഞ്ഞുവീണു എന്നാണ് വിവരം. ഓട്ടോറിക്ഷ ഡ്രൈവറായ അലി ഉച്ചവരെ മകനോടൊപ്പം വീട്ടിലുണ്ടായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ ജോലിക്ക് പോയതിനു ശേഷമാണ് സംഭവം. 3 സഹോദരിമാരും വിവാഹിതരാണ്. കോവിഡ് ബാധിച്ച് അഫ്താബിന്റെ മാതാവ് മരിച്ചുപോയിരുന്നു. അതിനുശേഷം അച്ഛനും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.

Very sad news 😞