കോന്നിയിലെ പാറമട അപകടം; മരണം രണ്ടായി, ജാർഖണ്ഡ് സ്വദേശി അജയ് കുമാർ റായിയുടെ മൃതദേഹം പുറത്തെടുത്തു

പത്തനംതിട്ട: കോന്നി പയ്യാനമൺ ചെങ്കളത്തുണ്ടായ പാറമട അപകടത്തിൽ പെട്ട ജാർഖണ്ഡ് സ്വദേശി അജയ് കുമാർ റായിയുടെ മൃതദേഹം പുറത്തെടുത്തു. അപകടത്തിൽപ്പെട്ട എക്സവേറ്ററിന് പുറകുവശത്തെ പാറക്കല്ലുകൾ നീക്കിയാണ് മൃതദേഹം കണ്ടെത്തിയത്. കാബിനിനുള്ളിലായി അജയ് കുമാർ റായ് കുടുങ്ങി കിടക്കുകയായിരുന്നു. ഫയർഫോഴ്സ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ടീമംഗങ്ങൾ റോപ്പിൽ താഴെ ഇറങ്ങിയാണ് മൃതദേഹം പുറത്തെടുത്തത്. രണ്ടുപേരാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നുമണിയോടെ ഉണ്ടായ അപകടത്തിൽ പാറക്കൂട്ടങ്ങൾക്കിടയിൽപെട്ടത്. അതിൽ ഒഡീഷ സ്വദേശിയായ മഹാദേവ് പ്രതാപ് എന്നയാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. എക്സ്കവേറ്റർ ഉപയോഗിച്ച് …

കാറിൽ കടത്തിയ കാൽ കിലോ എം.ഡി എം എയുമായി 2 പേർ പിടിയിൽ; അറസ്റ്റിലായത് പെരിയ, മുത്തനടുക്കത്ത് വച്ച്

കാസർകോട്: കാറിൽ കടത്തുകയായിരുന്ന 250 ഗ്രാം എം ഡി എയുമായി 2 പേർ അറസ്റ്റിൽ . ബോവിക്കാനം പൊവ്വലിലെ മുഹമ്മദ് ഡാനിഷ് , വിദ്യാനഗർ ആലംപാടിയിലെ അബ്ദുൽ ഖാദർ എന്നിവരാണ് പെരിയ , മുത്തനടുക്കത്ത് വച്ച് പിടിയിലായത് . ചൊവ്വാഴ്ച്ച രാത്രി 8.30 ന് ആണ് ഇരുവരും ഡാൻ സാഫ് ടീമിന്റെ പിടിയിലായത് . സംഘത്തെ ബേക്കൽ പൊലീസ് ചോദ്യം ചെയ്തു വരുന്നു. കാർ പൊലിസ് കസ്റ്റഡിയിലാണ്

നാടൻ കള്ള തോക്കുകളുമായി രാജപുരത്ത് യുവാവ് അറസ്റ്റിൽ

കാസർകോട്: നാടൻ കള്ള തോക്കുകളുമായി യുവാവിനെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. ആലക്കോട് കാർത്തികപുരം സ്വദേശി എം കെ അജി (32) ആണ് പിടിയിലായത്. കോട്ടക്കുന്നിലെ ഇയാളുടെ പണിശാലയിൽ നിന്ന് രണ്ട് കള്ള തോക്കുകളും, തോക്കിന്റെ ഭാഗങ്ങളും പൊലീസ് കണ്ടെടുത്തു. മലയോര മേഖലയിൽ കള്ള തോക്ക് നിർമ്മിച്ചു നൽകുന്ന ആളാണ് പ്രതിയെന്നാണ് വിവരം. യുവാവിനെതിരെ രാജപുരം, കർണാടക സുള്ള്യ പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.

ഹിന്ദു പിന്തുടർച്ചാവകാശ നിയമം: പൂർവിക സ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശമെന്ന് കോടതി

കൊച്ചി: ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം പെൺമക്കൾക്ക് സ്വത്തിൽ തുല്യാവകാശമുണ്ടെന്ന് കേരള ഹൈക്കോടതി. 20.12.2024ന് ശേഷം മരിച്ചവരുടെ സ്വത്തിൽ പെൺമക്കൾക്ക് തുല്യ അവകാശമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. 1975ൽ കേരള കൂട്ടുകുടുംബ നിരോധന നിയമത്തിലെ സെക്ഷൻ മൂന്നും നാലും ഹിന്ദു പിന്തുടർച്ചാവകാശ നിയമ ഭേദഗതിയിലെ സെക്ഷൻ ആറിന് വിരുദ്ധമാണെന്നും അതിനാൽ ഇവ നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു.കോഴിക്കോട് സബ് കോടതി ഉത്തരവിനെതിരെ എൻ.പി. രമണി സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് എസ്. ഈശ്വരന്റെ ഉത്തരവ്.1975ലെ കേരള കൂട്ടുകുടുംബ നിരോധന നിയമത്തിലെ സെക്ഷന്‍ മൂന്ന് …

കാറിൽ കടത്തിയ 181 ലിറ്റർ വിദേശ മദ്യം പിടികൂടി; മേൽപ്പറമ്പിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

കാസർകോട്: കാറിൽ കടത്തിയ 181 ലിറ്റർ വിദേശമദ്യവുമായി രണ്ട് യുവാക്കൾ പിടിയിലായി. ചാവക്കാട് പുന്നയൂർ സ്വദേശികളായ എ എച്ച് അൻസിഫ്(38), ചന്ദ്രശേഖര (39) എന്നിവരെയാണ് കാസർകോട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക്  സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ 7 മണിയോടെ മേൽപ്പറമ്പ് കൊപ്പലിൽ വച്ചാണ് വാഹന പരിശോധനയ്ക്കിടെ ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു പ്രകാശും സംഘവും സ്ഥലത്തെത്തിയത്. സംശയത്തെ തുടർന്ന് ഹുണ്ടായി കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെത്തിയത്. …

വ്യക്തതയില്ലാതെയുള്ള മരുന്നെഴുത്ത് വേണ്ട; ഡോക്ടർമാർ മരുന്നുകളുടെ കുറിപ്പടി വായിക്കാനാകും വിധം എഴുതണമെന്ന് കോടതി

കൊച്ചി: രോഗികൾക്ക്കൂടി വായിക്കാൻ കഴിയുന്ന വിധത്തിൽ ഡോക്ടർമാർ ജനറിക് മരുന്നുകളുടെ കുറിപ്പടി എഴുതണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ ഉത്തരവ്. വ്യക്തതയില്ലാതെ മരുന്ന് കുറിപ്പടികൾ എഴുതുന്ന ഡോക്ടർമാരെ വിമർശിച്ചു കൊണ്ടാണ് നടപടി. മെഡിക്കൽ രേഖകൾ യഥാക്രമം രോഗികൾക്ക് ലഭ്യമാക്കണം.രോഗിയുടെ സ്വകാര്യത ഉറപ്പുവരുത്തികൊണ്ട് തൽസമയം ഡിജിറ്റലായി മെഡിക്കൽ രേഖകൾ നൽകണമെന്നും കോടതി ഉത്തരവിട്ടു. ഡിജിറ്റൽ മെഡിക്കൽ രേഖകൾ രോഗികൾക്കോ ബന്ധുക്കൾക്കോ നൽകണം. മെഡിക്കൽ രേഖകൾ ലഭിക്കാനുള്ള അവകാശം രോഗിക്കുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ അധികൃതർ രോഗിയെ …

നിയമവഴികളെല്ലാം അടഞ്ഞു; നിമിഷപ്രിയയുടെ വധ ശിക്ഷ ജൂലൈ 16ന്, സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി

ന്യൂഡൽഹി: യെമൻ പൗരനെ കൊന്ന കേസിൽ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കുമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസിൽ നിന്നും ജയിൽ അധികൃതർക്ക് ഉത്തരവ് ലഭിച്ചെന്നാണ് വിവരം. ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചതായി യെമനിലെ ചർച്ചകൾക്കു മധ്യസ്ഥത വഹിക്കുന്ന സാമുവൽ ജോൺ അറിയിച്ചു.പാലക്കാട് സ്വദേശിനിയായ നിമിഷപ്രിയ യെമനിൽ ജോലി ചെയ്യുന്നതിനിടെ യെമൻ പൗരനായ തലാൽ അബു മഹ്ദിയെ കൊലപ്പെടുത്തിയെന്നാണ് കേസ്.വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും തലാലിന്റെ …

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിൽ നടനും സംവിധായകനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി അനുവദിച്ച ഉപാധികളോടെയുള്ള മുൻകൂർ ജാമ്യം നിലനിൽക്കുന്നതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിടും.സിനിമയുടെ ലാഭവിഹിതവും മുടക്കുമുതലും നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി മരട് സ്വദേശി സിറാജ് വലിയതിറ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. നേരത്തേ പ്രതികൾക്കെതിരെ തെളിവുണ്ടെന്നും ജാമ്യം നൽകരുതെന്നും പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇവർ സിറാജിനെ കബളിപ്പിച്ചതായും ആസൂത്രണം ചെയ്തുള്ള തട്ടിപ്പാണ് നടത്തിയതെന്നുമാണ് പൊലീസ് വാദം. സിനിമയ്ക്കായി …

വട്ടംതട്ട, ഉണപ്പും കല്ലിൽ പിക്കപ്പ് മൺതിട്ടയിൽ ഇടിച്ചു; അകത്ത് കുടുങ്ങിയ കൊടിയമ്മ സ്വദേശിയായ ഡ്രൈവറെ രക്ഷപ്പെടുത്തി

കാസർകോട്: കുറ്റിക്കോൽ – ഇരിയണ്ണി റോഡിൽ വട്ടംതട്ട , ഉണുപ്പും കല്ലിൽ മരം കയറ്റിയ പിക്കപ്പ് നിയന്ത്രണം തെറ്റി റോഡരുകിലെ മൺതിട്ടയിൽ ഇടിച്ചു. ക്യാബിനിൽ കുടുങ്ങിയ ഡ്രൈവർ കുമ്പള, കൊടിയമ്മയിലെ സാദിഖിനെ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. കാൽ മുട്ടിന് സാരമായി പരിക്കേറ്റ സാദിഖിനെ കാസർകോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച വൈകുന്നേരം നാലു മണിയോടെയാണ് അപകടം ഉണ്ടായത്.

വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയ്ക്കും ജ്യോതി മൽഹോത്ര കേരളത്തിലെത്തി, വി. മുരളീധരനൊപ്പം യാത്ര ചെയ്തതിന്റെ വിഡിയോ പുറത്ത്

കൊച്ചി: ചാരവൃത്തിക്ക് പിടിയിലായ ജ്യോതി മൽഹോത്ര വന്ദേഭാരതിന്റെ ഉദ്ഘാടത്തിനു കേരളത്തിലെത്തിയതായി റിപ്പോർട്ട്. തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിൽ ജ്യോതി മൽഹോത്ര പങ്കെടുത്തതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വി.മുരളീധരനും ഉദ്ഘാടന യാത്രയിൽ ഉണ്ടായിരുന്നു. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കാണ് ജ്യോതി യാത്ര നടത്തിയത്. ഇതിനായി 2023 ഏപ്രിൽ 25ന് ഇവർ കാസർകോട് എത്തിയെന്നാണ് വിവരം. അതിനിടെ ജ്യോതി ടൂറിസം വകുപ്പിന്റെ പരിപാടിയിൽ പങ്കെടുത്തതിൽ മന്ത്രി മുഹമ്മദ് റിയാസിനെ കുറ്റപ്പെടുത്താനാകില്ലെന്ന് പ്രതിപക്ഷ നേതാവ് …

തേനീച്ച കൂട്ടമായെത്തി; ഇന്‍ഡിഗോ വിമാനം വൈകിയത് ഒരു മണിക്കൂര്‍

സൂറത്ത്: തേനീച്ച കൂട്ടമായെത്തിയതോടെ വിമാനം വൈകിയത് ഒരു മണിക്കൂര്‍. സൂറത്ത്-ജയ്പൂര്‍ 6E-784 ഇന്‍ഡിഗോ വമാനമാണ് തേനീച്ചയുടെ ആക്രമണത്തെ തുടര്‍ന്ന് വൈകിയത്. ലഗേജ് ഡോറിലാണ് തേനീച്ചക്കൂട്ടം എത്തിയത്. പിന്നാലെ അഗ്‌നിശമന വിഭാഗം വെള്ളം ചീറ്റി തേനീച്ചക്കൂട്ടത്തെ പായിച്ചു.ഇത് ഞങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യമാണ്. അതിനാല്‍ ക്ലിയറന്‍സിന് ശേഷം വിമാനം പുറപ്പെട്ടു. പ്രോട്ടോക്കോളുകള്‍ പാലിച്ചതായി ഇന്‍ഡിഗോ വക്താവ് ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു.

ജാമ്യവ്യവസ്ഥ ലംഘിച്ച് മതവിദ്വേഷ പ്രസംഗം നടത്തി ; പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ

കൊച്ചി: മതസ്പർധയുണ്ടാക്കുന്ന പ്രസംഗം നടത്തിയ കേസിൽ ബിജെപി നേതാവ് പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. 2022ൽ പാലാരിവട്ടം പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. മതസ്പർധയുണ്ടാക്കുന്ന വിധത്തിൽ സംസാരിച്ചതിനാണ് കേസെടുത്തത്. സമാന കുറ്റകൃത്യം ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്ന് അന്ന് ജാമ്യ വ്യവസ്ഥയിൽ വ്യക്തമാക്കിയിരുന്നു. ഈ വർഷം ജനുവരിയിൽ ഈരാറ്റുപേട്ടയിൽ നടത്തിയ പ്രസംഗത്തിൽ സമാന കുറ്റകൃത്യം പി.സി. ജോർജ് ആവർത്തിച്ചിട്ടുണ്ടെന്നും അതിൽ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി.കഴിഞ്ഞ മാസം അടിയന്തരാവസ്ഥയുടെ …

260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാനാപകടം; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വ്യോമയാന മന്ത്രാലയത്തിന് ആണ് റിപ്പോര്‍ട്ട് നല്‍കിയത്. 2 പേജുള്ള റിപ്പോര്‍ട്ട് ആണ് സമര്‍പ്പിച്ചത്. അപകടത്തിന്റെ കാരണമടക്കം കണ്ടെത്താന്‍ നേരത്തെ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് പരിശോധിച്ചിരുന്നു. ജൂണ്‍ 24 നാണ് ബ്ലാക്ക് ബോക്‌സുകള്‍ അഹമ്മദാബാദില്‍ നിന്നും ഡല്‍ഹിയില്‍ എത്തിച്ചത്. വിമാനാപകടത്തിലെ നിര്‍ണ്ണായക വിവരങ്ങള്‍ അടങ്ങിയ ബ്ലാക് ബോക്‌സില്‍ നിന്നും ഡല്‍ഹിയില്‍ വച്ചുതന്നെ വിവരങ്ങള്‍ ശേഖരിക്കാനായെന്ന് നേരത്തെ വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. മുന്‍വശത്തെ …

ചൂരിപ്പള്ളിയിലെ കവര്‍ച്ച; മോഷ്ടാവ് അറസ്റ്റില്‍

കാസര്‍കോട്: കൂഡ്‌ലു, ചൂരിപ്പള്ളിയില്‍ നിന്നു 3,10,000 രൂപയും രണ്ടു പവന്‍ സ്വര്‍ണ്ണാഭരണങ്ങളിലും കവര്‍ച്ച ചെയ്ത പ്രതി അറസ്റ്റില്‍. ആന്ധ്രാപ്രദേശി, വെസ്റ്റ് ഗോദാവരി, മണ്ഡലം ആഗിവിടു, ഉര്‍ദു സ്‌കൂളിനു സമീപത്തെ മുഹമ്മദ് സല്‍മാന്‍ അഹമ്മദ് (34)നെയാണ് കാസര്‍കോട് പൊലീസ് അറസ്റ്റു ചെയ്തത്. കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടറുടെ മേല്‍നോട്ടത്തില്‍ പ്രൊബേഷന്‍ എസ്.ഐ ജോബി, പൊലീസുകാരായ സതീശന്‍, ജയിംസ്, നീരജ്, രതീഷ് പെരിയ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ജൂണ്‍ 24ന് രാവിലെ എട്ടിനും 8.30നും ഇടയിലുള്ള സമയത്താണ് …

മന്ത്രവാദ ചികിത്സക്കിടയില്‍ പീഡനശ്രമം; പിടിയിലായ മന്ത്രവാദിയെ ജയിലിലടച്ചു

കാസര്‍കോട്: മന്ത്രവാദ ചികിത്സക്കിടയില്‍ 55കാരിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന കേസില്‍ അറസ്റ്റിലായ പ്രതിയെ റിമാന്റു ചെയ്തു. കണ്ണൂര്‍, കക്കാട് സ്വദേശിയും തളിപ്പറമ്പില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ശിഹാബുദ്ദീന്‍ തങ്ങളെ (52)യാണ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റു ചെയ്തത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയാണ് കേസിലെ പരാതിക്കാരി. വിട്ടുമാറാത്ത നടുവേദനയെ തുടര്‍ന്നാണ് പരാതിക്കാരി ശിഹാബുദ്ദീന്റെ മന്ത്രവാദ ചികിത്സ തേടിയത്. തങ്ങള്‍ വീട്ടിലെത്തിയായിരുന്നു ചികിത്സ നടത്തിയിരുന്നത്.കഴിഞ്ഞ ദിവസത്തെ ചികിത്സക്കിടയില്‍ സ്ത്രീയെ കയറിപ്പിടിക്കുകയും പീഡിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. എതിര്‍ത്തപ്പോള്‍ …

ഗര്‍ഭിണിയാകാന്‍ മന്ത്രവാദം; അഴുക്കുചാലിലെയും ശുചിമുറിയിലെയും വെള്ളം കുടിപ്പിച്ചു, 35 കാരിക്ക് ദാരുണാന്ത്യം

ലക്നൗ: കുട്ടികളുണ്ടാകാന്‍ ദുര്‍മന്ത്രവാദ ചികിത്സ നടത്തുന്നതിനിടെ യുവതി മരിച്ചു. ഉത്തര്‍പ്രദേശിലെ അസംഗഡ് സ്വദേശിയായ അനുരാധ(35) ആണ് മരിച്ചത്. സംഭവത്തില്‍ മന്ത്രവാദിയായ ചന്തു എന്നയാള്‍ അറസ്റ്റിലായി. ജൂലൈ ആറിന് വൈകുന്നേരമായിരുന്നു സംഭവം. വിവാഹം കഴിഞ്ഞിട്ട് പത്തു വര്‍ഷമായിട്ടും കുട്ടികളില്ലാത്തതിനെ തുടര്‍ന്ന് പരിഹാരം തേടാന്‍ അനുരാധ പ്രദേശത്തുള്ള മന്ത്രവാദിയായ ചന്ദ്രുവിനെ കാണാന്‍ പോയിരുന്നു. ശരീരത്തില്‍ ദുഷ്ടാത്മാവുണ്ട് എന്നും അതിനെ നീക്കം ചെയ്താല്‍ അനുരാധ ഗര്‍ഭിണിയാകുമെന്നുമായിരുന്നു ചന്ദു പറഞ്ഞത്. ബാധയൊഴിപ്പിക്കാനായി പ്രത്യേക കര്‍മങ്ങളും ചികിത്സകളും വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് മന്ത്രവാദം …

ബേക്കല്‍ ഹദ്ദാദ് നഗറില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

കാസര്‍കോട്: ബേക്കല്‍, കുന്നില്‍, ഹദ്ദാദ് നഗറില്‍ രണ്ടു കഞ്ചാവു ചെടികള്‍ വളര്‍ന്ന നിലയില്‍ കണ്ടെത്തി. രഹസ്യ വിവരത്തെ തുടര്‍ന്ന് ബേക്കല്‍ എസ്.ഐ സവ്യസാചിയും സംഘവും പരിശോധന നടത്തിയാണ് രണ്ടു കഞ്ചാവു ചെടികള്‍ കണ്ടെത്തിയത്. കെട്ടിടത്തിന്റെ പിറകുവശത്തുള്ള കുറ്റിക്കാടുകള്‍ക്ക് ഇടയിലാണ് ഒരു മീറ്ററോളം നീളമുള്ള രണ്ട് കഞ്ചാവ് ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നതായി കണ്ടെത്തിയത്. ചെടികള്‍ പിഴുതെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. മനോജ് കുമാര്‍ കൊട്രച്ചാല്‍, സുബാഷ് എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

എക്സൈസ് സംഘത്തെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ച കേസിലെ പ്രതി സ്‌കൂട്ടറില്‍ മദ്യം കടത്തുന്നതിനിടെ പിടിയില്‍

കാസര്‍കോട്: എക്സൈസ് സംഘത്തെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ച കേസിലെ പ്രതി സ്‌കൂട്ടറില്‍ മദ്യം കടത്തുന്നതിനിടെ പിടിയില്‍. കളനാട് കൈനോത്ത് സ്വദേശി ഡി ഉദയന്‍ ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ മേല്‍പ്പറമ്പ് നടക്കാനില്‍ വച്ചാണ് ഇയാള്‍ എക്‌സൈസിന്റെ പിടിയിലായത്. ജൂപ്പിറ്റര്‍ സ്‌കൂട്ടിയില്‍ അഞ്ചുലിറ്റര്‍ ഗോവന്‍ മദ്യവും 4.14 ലിറ്റര്‍ കര്‍ണാടക മദ്യവും എക്‌സൈസ് കണ്ടെടുത്തു. കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) പ്രമോദ് കുമാറും സംഘവുമാണ് റെയ്ഡിനെത്തിയത്. കേസ് രേഖകളും തൊണ്ടി സാധനങ്ങളും പ്രതിയേയും …