മാപ്പ് പറഞ്ഞ് ടിനി ടോം; ‘പ്രേം നസീറിനെക്കുറിച്ച് പറയാന്‍ എനിക്ക് ഒരു യോഗ്യതയും ഇല്ല, കാല്‍ക്കല്‍ വീഴാനും തയ്യാര്‍’

കൊച്ചി: നടന്‍ പ്രേംനസീറിനെ കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് നടനും മിമിക്രി താരവുമായ ടിനി ടോം. പ്രേം നസീര്‍ എന്ന നടനെക്കുറിച്ച് പറയാന്‍ തനിക്ക് യാതൊരു യോഗ്യതയും ഇല്ലെന്നും, താന്‍ പറഞ്ഞ വാക്കുകളില്‍ ഖേദമുണ്ടെന്നും മാപ്പു പറയുന്നെന്നും ടിനി ടോം പറഞ്ഞു. ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ചാണ് ടിനി ടോമിന്റെ പ്രതികരണം. പറഞ്ഞു കേട്ട കാര്യമാണ് താന്‍ പങ്കുവെച്ചതെന്നും, ആ അഭിമുഖത്തിലെ ചെറിയൊരു ഭാഗം മാത്രമാണ് വൈറലാകുന്നതെന്നും നടന്‍ പറഞ്ഞു. ‘നസീര്‍ സാറിനെ ആരാധിക്കുന്ന ലോകത്തിലെ ഒരുപാട് പേരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. സാറിനെ പറയാന്‍ ഞാന്‍ ആരും അല്ല. ഒരു ഇന്റര്‍വ്യൂവില്‍ നിന്ന് അടര്‍ത്തിയെടുത്ത ചെറിയ ഭാഗം തെറ്റായാണ് പ്രചരിക്കുന്നത്. നസീര്‍ സാറിനെ ഞാന്‍ നേരില്‍ കണ്ടിട്ടില്ല, പക്ഷെ അദ്ദേഹത്തേക്കുറിച്ച് സീനിയര്‍ തന്ന ഒരു ഇന്‍ഫര്‍മേഷന്‍ ആണത്, ഇപ്പോള്‍ അദ്ദേഹം കൈമലര്‍ത്തുകയാണ്. അല്ലാതെ ഞാന്‍ അന്തരീക്ഷത്തില്‍ നിന്ന് ആവാഹിച്ചെടുത്തതല്ല. ഞാന്‍ അങ്ങനെ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പും ക്ഷമയും പറയുന്നു’ ടിനി ടോം പറഞ്ഞു. സിനിമകള്‍ ഇല്ലാതായതോടെ പ്രേം നസീര്‍ എല്ലാ ദിവസവും മേക്കപ്പിട്ട് അടൂര്‍ ഭാസിയുടെയും ബഹദൂറിന്റെയും വീട്ടില്‍ പോയി കരയുമായിരുന്നു എന്ന പരാമര്‍ശമാണ് വിവാദമായത് എന്നാണ് പുറത്തുവരുന്ന വിവരം. നസീര്‍ സാര്‍ മനസ് വിഷമിച്ചാണ് മരിച്ചതെന്നും ടിനി പറഞ്ഞതായി ആരോപണങ്ങളുയര്‍ന്നു. പിന്നാലെ, സംവിധായകന്‍ എം.എ. നിഷാദ്, ഭാഗ്യലക്ഷ്മി തുടങ്ങി ഒട്ടേറെ പേര്‍ ടിനിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Mayalakshmi

അത്തും കുത്തുമില്ലാതെ അതുമിതും വിളിച്ചു പറയുന്ന ടിനി നിനക്ക് മാപ്പില്ല.
മഹാനായ നസീർസാർ നീണാൾ വാഴുന്നു ജനമനസ്സുകളിൽ🙏🌹

RELATED NEWS

You cannot copy content of this page