മംഗളൂരു-കാസർകോട്-ഷൊർണൂർ പാത നാലുവരിയാക്കുമെന്ന് റെയിൽവേ മന്ത്രി, കേരളത്തിന് കൂടുതൽ ട്രെയിനുകൾ അനുവദിക്കും

ന്യൂഡൽഹി: മംഗളൂരു-കാസർകോട്-ഷൊർണ്ണൂർ പാത നാലുവരിയാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാകും നിർമാണമെന്നും അദ്ദേഹം പറഞ്ഞു. അങ്കമാലി-ശബരിമല പാത മുൻഗണന നൽകി പൂർത്തിയാക്കും. ഇതിനായി സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് നിർദേശം നൽകിയിട്ടുണ്ട്. ഷൊർണ്ണൂർ- എറണാകുളം പാത മൂന്നു വരിയാക്കും. എറണാകുളം-കായംകുളം പാതയും കായംകുളം-തിരുവനന്തപുരം പാതയും വികസിപ്പിക്കും. കേരളത്തിന് കൂടുതൽ ട്രെയിൻ സർവീസുകൾ അനുവദിക്കും. റെയിൽവേ സ്റ്റേഷനുകൾ കേരളത്തനിമ നിലനിർത്തി ആധുനികവൽക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച റെയിൽ സംവിധാനമാണ് കേരളത്തിലുള്ളത്. കേരളത്തിനായുള്ള റെയിൽവേ ബജറ്റ് മോദി സർക്കാർ 4 മടങ്ങായി വർധിപ്പിച്ചു. കേരളത്തിന് വന്ദേഭാരത് ട്രെയിൻ കിട്ടില്ലെന്ന് ചിലർ പ്രചരിപ്പിച്ചു. എന്നാൽ 2 വന്ദേഭാരത് സർവീസുകൾ ഇപ്പോൾ കേരളത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page