കൊച്ചി: ജീവിതത്തില്‍ ആദ്യമായി ലോട്ടറിയടിച്ച സന്തോഷം പങ്കിട്ട് നടന്‍ ബാല. ജീവിതത്തില്‍ ആദ്യമാണ് ലോട്ടറി ലഭിക്കുന്നത്. എന്റെ ഭാഗ്യം ഞങ്ങളുടെ ഭാഗ്യമാണ്. എല്ലാം ദൈവാനുഗ്രഹം എന്നുമായിരുന്നു ബാല ഫേസ്ബുക്കില്‍ കുറിച്ചത്. വീഡിയോയിലൂടെയായും സന്തോഷം പങ്കുവെച്ചിരുന്നു. കാരുണ്യ ലോട്ടറി അറിയുമോയെന്ന് ബാല ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു കോകിലയുടെ മറുപടി. ലോട്ടറി അടിച്ച കാര്യം അറിയുമോയെന്ന് ചോദിച്ചപ്പോള്‍ അറിയാം. എത്രയാണെന്ന് ചോദിച്ചപ്പോള്‍ 25,000 എന്നായിരുന്നു മറുപടി.
കിട്ടിയ പൈസ ബാല കോകിലയുടെ കൈയ്യിലേക്ക് കൊടുത്തു. ‘ഈ പൈസ കൊണ്ട് ആര്‍ക്കെങ്കിലും നല്ലത് ചെയ്യണം’- ബാല പറഞ്ഞു. തുടക്കം മുതലേ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാറുണ്ടായിരുന്നു ബാല.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ബാലയും ഭാര്യ കോകിലയും. എലിസബത്തുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് ബാല കോകിലയെ വിവാഹം കഴിക്കുന്നത്. ഈയ്യടുത്തായി ബാലയ്ക്കെതിരെ മുന്‍ പങ്കാളിമാര്‍ രംഗത്തെത്തിയപ്പോഴെല്ലാം നടനൊപ്പം കോകില ചേര്‍ന്നു നിന്നിരുന്നു.
