ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തം : കാസർകോട്ട് റോഡ് ഉപരോധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു

കാസർകോട് ആരോഗ്യ മന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടു കാസർകോട്ട് റോഡ് ഉപരോധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കേരളത്തിലെ ആരോഗ്യ മേഖലയെ തകർത്ത മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.ജി റോഡ് ഉപരോധിച്ചു.ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജീവനക്കാരുടെയും അഭാവം, മരുന്നുകളുടെ ലഭ്യതക്കുറവ്, ശസ്ത്രക്രിയാ മുടങ്ങൽ. തുടങ്ങിയ പരാതികൾക്കിടയിലാണ് കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരണപ്പെട്ടത്. ഇതിനെല്ലാം ഉത്തരവാദിയായ മന്ത്രി രാജിവെക്കണമെന്നു ഉപരോധം ആവശ്യപ്പെട്ടു.ഉപരോധത്തിന് സംസ്ഥാന …

ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് രാജിവെക്കണം; യൂത്ത് ലീഗ് മുളിയാറിൽ റോഡ് ഉപരോധിച്ചു

ബോവിക്കാനം: ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷേഭത്തിന്റെ ഭാഗമായി മുളിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽബോവിക്കാനം ടൗണിൽ റോഡ് ഉപരോധിച്ചു.യൂത്ത് ലീഗ് നേതാക്കളായ ഖാദർ ആലൂർ, ഷംസീർ മൂലടുക്കം, ഷഫീഖ് മൈകുഴി, ജുനൈദ്, ഉനൈസ് മദനി നഗർ, സിഎംആർ റാഷിദ്, സമീർ അല്ലാമ നഗർ, മനാഫ് ഇടനീർ, നിസാർ ബാൽനടുക്കം, കലാം ബോവിക്കാനം, അബ്ദുൽ റഹ്മാൻ മുണ്ടെക്കൈ, അൽത്താഫ് പൊവ്വൽ,കബീർ ബാവിക്കര, ഉബി അല്ലാമ, സാദിഖ് അലൂർ, ആപു …

കേരളത്തിലെ ഏറ്റവും മികച്ച സഹകരണ ആശുപത്രിക്കുള്ള സംസ്ഥാന അവാർഡ് കാസർകോട് ജില്ലാ സഹകരണ ആശുപത്രിക്ക്

കാസർകോട് :സംസ്ഥാനത്തെ ഏറ്റവും മികച്ച സഹകരണ ആശുപത്രിക്കുള്ള അവാർഡ് കാസർകോട് ജില്ലാ സഹകരണ ആശുപത്രി ഏറ്റുവാങ്ങി.അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തിന്റെ ഭാഗമായി, ശനിയാഴ്ച രാവിലെ അങ്കമാലിയിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ അവാർഡ് സമ്മാനിച്ചു. കാസർകോട് ജില്ലാ സഹകരണ ആശുപത്രി സംഘം പ്രസിഡന്റ് രഘുദേവൻ മാസ്റ്ററും ഡയറക്ടർ കെ.ആർ. ജയാനന്ദൻ, സെക്രട്ടറി പ്രദീപ്.കെ എന്നിവരും ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും, അവാർഡും സ്വീകരിച്ചു. രണ്ടാം സമ്മാനം കൊച്ചി സഹകരണ ആശുപത്രിക്കും മൂന്നാം സമ്മാനം കോട്ടയം ജില്ലാ …

സഞ്ജുവിന് പൊന്നും വില; വിഷ്ണു വിനോദിനും ജലജ് സക്സേനയ്ക്കും 10 ലക്ഷത്തിലേറെ, കെസിഎൽ താരലേലം പൂർത്തിയായി

തിരുവനന്തപുരം : കേരളക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലേക്കുള്ള താരലേലം പൂർത്തിയായി. പ്രതീക്ഷിച്ചതു പോലെ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ വില കൂടിയ താരമായി. 26.80 ലക്ഷം രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്സ് താരത്തെ സ്വന്തമാക്കി. ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്. പരമാവധി ചെലവഴിക്കാവുന്ന തുക 50 ലക്ഷമായിരിക്കെയാണ് സഞ്ജുവിനായി കൊച്ചി അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്. ട്രിവാൻഡ്രം റോയൽസ്, തൃശൂർ ടൈറ്റൻസ് ടീമുകൾ ഉയർത്തിയ വെല്ലുവിളി അതിജീവിച്ച് സഞ്ജുവിനെ ടീമിൽ എത്തിക്കുകയായിരുന്നു.12.80 ലക്ഷം രൂപയ്ക്ക് …

എറണാകുളം ജില്ലാ ജയിലിൽ സംഘർഷം; ഡപ്യൂട്ടി പ്രിസൺ ഓഫിസറെ ഓഫിസിൽ കയറി മർദിച്ച് വിചാരണ തടവുകാരൻ

കൊച്ചി : കാക്കനാട് ജില്ലാ ജയിലിലെ ഡപ്യൂട്ടി പ്രിസൺ ഓഫിസറെ വിചാരണതടവുകാരൻ ആക്രമിച്ചു. ചേരാനല്ലൂർ സ്വദേശി നിതിനെതിരെ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു. സംഘർഷത്തിനിടെ മറ്റു 2 ജീവനക്കാർക്കും പരുക്കേറ്റു.നിതിൻ സഹതടവുകാരനെ ദേഹോപദ്രവം ഏൽപിച്ചതു ചോദ്യം ചെയ്തതാണ് ആക്രമണത്തിനു കാരണമായത്.തുടർന്ന് ഡപ്യൂട്ടി പ്രിസൺ ഓഫിസറെ ഓഫിസിൽ കയറി ആക്രമിക്കുകയായിരുന്നു. തള്ളി നിലത്തിട്ട ശേഷം ചവിട്ടുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു. ഓഫിസിന് മുന്നിലെ ജനാലയും ഇയാൾ അടിച്ചു തകർത്തു. പരുക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റ് വയോധികയുടെ കൈവിരലുകൾ അറ്റു; കെണി സ്ഥാപിച്ച മകൻ അറസ്റ്റിൽ

പാലക്കാട്: ഒറ്റപ്പാലം വാണിയംകുളത്ത് പന്നിക്കെണിയിൽ പെട്ട് വയോധികയ്ക്ക് പരുക്കറ്റ സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. പരുക്കേറ്റ മാലതിയുടെ മകൻ പ്രേംകുമാറാണ് അറസ്റ്റിലായത്.ശനിയാഴ്ച രാവിലെ 7നാണ് വീടിനു സമീപത്തെ പറമ്പിൽ സ്ഥാപിച്ചിരുന്ന പന്നിക്കെണിയിൽ നിന്നു മാലതിക്ക് ഷോക്കേറ്റത്. അപകടത്തിൽ മാലതിയുടെ ഇടതുകൈയ്യിലെ കൈവിരലുകൾ അറ്റു. മാലതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ സമയം മദ്യലഹരിയിൽ വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്നു പ്രേംകുമാർ. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി സ്ഥാപിച്ചതായി …

മുഹറം അവധി ഞായറാഴ്ച തന്നെ, തിങ്കളാഴ്ച അവധിയില്ലെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം അവധി ഞായറാഴ്ച തന്നെയായിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. അവധി തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന മുസ്ലിം ലീഗ് ഉൾപ്പെടെ സംഘടനകളുടെ ആവശ്യം സർക്കാർ തള്ളി.നേരത്തേ തയാറാക്കിയ കലണ്ടർ പ്രകാരം ജൂലൈ 6 ഞായറാഴ്ചയാണ് മുഹറം അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇസ്ലാമിക കലണ്ടർ ചന്ദ്രമാസപ്പിറവി പ്രകാരം കണക്കാക്കുന്നതിനാൽ മുഹറം പത്ത് വരുന്നത് ജൂലൈ 7 തിങ്കളാഴ്ചയാണ്. ഇതോടെ തിങ്കളാഴ്ച അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ടി.വി. ഇബ്രാഹിം എംഎൽഎ മുഖ്യമന്ത്രിക്ക് കത്തു നൽകിയിരുന്നു.

നിക്ഷേപകന്റെ അക്കൗണ്ടിൽ നിന്ന് 7 ലക്ഷത്തോളം രൂപ തട്ടി; ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

കൊല്ലം: നിക്ഷേപകന്റെ അക്കൗണ്ടിൽ നിന്ന് 7.21 ലക്ഷം രൂപതട്ടിയ ബാങ്ക് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഏരൂർ സൗത്ത് ഇന്ത്യൻ ബാങ്കിലെ താൽക്കാലിക ജീവനക്കാരൻ ലിബിൻ ടൈറ്റസാണ് പിടിയിലായത്. ബാങ്കിന്റെ മൊബൈൽ ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തിയത്.കഴിഞ്ഞ 5 വർഷമായി ബാങ്കിലെ ബിസിനസ് കറസ്പോണ്ടന്റ് തസ്തികയിൽ താൽക്കാലിക ജീവനക്കാരനായിരുന്നു ലിബിൻ.കഴിഞ്ഞ ദിവസം ഏരൂർ സ്വദേശി നാരായണ പിള്ള പണം പിൻവലിക്കാൻ എത്തിയപ്പോഴാണ് അക്കൗണ്ടിൽ പണമില്ലെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ബാങ്ക് മാനേജർക്ക് പരാതി നൽകി. തുടർന്ന് ബാങ്ക് …

റിയോ തത്സുകിയുടെ ഒരൊറ്റ പ്രവചനം; ജപ്പാന് നഷ്ടമായത് 30,000 കോടി, ടൂറിസം മേഖലയ്ക്ക് കനത്ത നഷ്ടം

ടോക്കിയോ: റിയോ തത്സുകിയുടെ ഒരൊറ്റ പ്രവചനത്തില്‍ ജപ്പാന് നഷ്ടമായത് 30,000 കോടി.ടൂറിസം മേഖലയ്ക്ക് കനത്ത നഷ്ടം സംഭവിച്ചു. ജൂലൈ 5ന് വിനാശകരമായ സുനാമിയുണ്ടാകുമെന്ന ജപ്പാനിലെ കോമിക് പുസ്തക രചയിതാവ് റിയോ തത്സുകിയുടെ പ്രവചനത്തിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും രക്ഷയുണ്ടായില്ല. രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലേറെ ചെറുഭൂകമ്പങ്ങളും കൂടിയുണ്ടായതോടെ ആളുകള്‍ ഭീതിയിലായിരുന്നു.ശനിയാഴ്ച ഉച്ചയായിട്ടും സുനാമിയോ മറ്റ് അനിഷ്ടസംഭവങ്ങളോ ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.തല്‍സുകിയുടെ ഫ്യൂച്ചര്‍ ഐ സോ എന്ന പുസ്തകത്തില്‍ കോവിഡ് വ്യാപനവും 2011 ല്‍ ജപ്പാനില്‍ 20,000 പേരുടെ …

തമിഴ്നാടിനെ നടുക്കി വീണ്ടും സ്ത്രീധന പീഡന മരണം; യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ, ഒരാഴ്ചയ്ക്കിടെ ജീവനൊടുക്കുന്ന മൂന്നാമത്തെ യുവതി

ചെന്നൈ : തമിഴ്നാട്ടിൽ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ സ്ത്രീധന പീഡന മരണം. കന്യാകുമാരി ജില്ലയിലെ നാഗർകോവിൽ സ്വദേശിയായ ജമലയെയാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 6 മാസങ്ങൾക്കു മുൻപാണ് ജമലയും നിതിൻ രാജും വിവാഹിതരാകുന്നത്. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. 7 ലക്ഷം രൂപയും 50 പവൻ സ്വർണവും സ്ത്രീധനം നൽകിയിരുന്നതായി ജമലയുടെ കുടുംബം ചൂണ്ടിക്കാട്ടുന്നു. പിന്നീട് ഭർത്താവും വീട്ടുകാരും ആവശ്യപ്പെട്ടതനുസരിച്ച് 5 ലക്ഷം രൂപ കൂടി നൽകി. എന്നാൽ നിതിന്റെ വീട്ടുകാർ വീണ്ടും പണം ആവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നുവെന്ന് …

ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് ; യുവതി അറസ്റ്റിൽ

കൊല്ലം: ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ അംഗമായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിനിയായ ചിഞ്ചു അനീഷിനെ എറണാകുളം കലൂരിൽ നിന്നാണ് പുനലൂർ പൊലീസ് പിടികൂടിയത്.ന്യൂസിലാൻഡിലെ സീപോർട്ടിൽ തൊഴിലാളികളെ ആവശ്യമുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകുകയായിരുന്നു. പെരുമ്പാവൂരിസെ ഫ്ലൈ വില്ലാ ട്രീ, ടാലന്റ് വീസാ കൺസൾട്ടൻസി എന്നീ സ്ഥാപനങ്ങളുടെ മറവിലാണ് തട്ടിപ്പ് നടത്തിയത്.11 ലക്ഷം രൂപ തട്ടിയെടുത്തതിനെതിരെ കൊല്ലം സ്വദേശി നിഷാദ് നൽകിയ പരാതിയിലാണ് അറസ്റ്റുണ്ടായത്. ഒട്ടേറെ പരാതികൾ ഇവർക്കെതിരെയുണ്ട്. …

ചെന്നൈയില്‍ ചിക്കന്‍ ന്യൂഡില്‍സ് കഴിച്ച 26 കാരന്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു

ചെന്നൈ: ചിക്കന്‍ ന്യൂഡില്‍സ് കഴിച്ച 26 കാരനായ യുവാവ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. വിഴുപുരം കീഴ്പെരുമ്പാക്കം സ്വദേശി മനോജ്കുമാറാണ് മരിച്ചത്. വിഴുപുരത്തെ ഒരു ഹോട്ടലില്‍ നിന്നും യുവാവ് ചിക്കന്‍ ന്യൂഡില്‍സ് കഴിച്ചിരുന്നു. ഇതേ തുടര്‍ന്ന് മൂന്നു ദിവസം വയറിളക്കം ബാധിച്ചിരുന്നു. എന്നാല്‍ മൂന്നാം ദിവസം ശ്വാസതടസം അനുഭവപ്പെട്ടതോടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് വിഴുപുരം ജില്ലാ ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടില്‍ ന്യൂഡില്‍സ് കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് …

കണ്ണൂരിലെ ബോംബേറ്; ആറാം വയസില്‍ കാല്‍ നഷ്ടമായി, ആക്രമണത്തെ അതിജീവിച്ച ഡോക്ടര്‍ അസ്‌ന വിവാഹിതയായി

കണ്ണൂര്‍: ആറാം വയസില്‍ കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷത്തിനിടെയുണ്ടായ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്‌ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാര്‍ജയില്‍ എഞ്ചിനീയറുമായ നിഖിലാണ് വരന്‍. അസ്‌നയുടെ ചെറുവാഞ്ചേരി പൂവത്തൂരിലെ വീട്ടിലായിരുന്നു ചടങ്ങുകള്‍. 2000 സെപ്തംബര്‍ 27ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തിനിടെ എറിഞ്ഞ ബോംബുകളില്‍ ഒന്ന് വന്ന് പതിച്ചത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അസ്‌നക്ക് നേരെയായിരുന്നു. അന്നുണ്ടായ അപകടത്തില്‍ അസ്‌നയുടെ മാതാവ് ശാന്തയ്ക്കും സഹോദരനും പരിക്കേറ്റിരുന്നു. ബോംബേറില്‍ അസ്നയുടെ വലത് കാലിന് ഗുരുതരമായി പരിക്കേറ്റു. ചികിത്സയ്ക്കിടെ മുട്ടിനു …

ബഷീര്‍ സ്മൃതിയില്‍ പുസ്തകങ്ങള്‍ തേടി കുഞ്ഞുങ്ങള്‍

ചെറുവത്തൂര്‍: കാരിയില്‍ എ.എല്‍.പി സ്‌കൂള്‍ കുട്ടികള്‍ ബഷീര്‍ സ്മൃതിയില്‍ പുസ്തകങ്ങള്‍ തേടി കാരിയില്‍ ശ്രീകുമാര്‍ സ്മാരക വായനശാല സന്ദര്‍ശിച്ചു. വായനശാലയിലെ വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തക ശേഖരം കാണുകയും കുറിപ്പുകള്‍ എഴുതുകയും ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ടി.തമ്പാന്‍ വായനശാല പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. എന്‍.ബേബി ശാലിനി, വി.ആര്‍.രാജലക്ഷ്മി, ടി.വി. ജയചന്ദ്രന്‍, കെ.വി. മഹേഷ്, എ.കെ.പ്രേമരാജന്‍, എന്‍.ഗോപി പ്രസംഗിച്ചു.

മുള്ളേരിയ ലയണ്‍സ് ഹാള്‍ ഉദ്ഘാടനം: ഭാരവാഹികളുടെ സ്ഥാനാരോഹണം

കാസര്‍കോട്: മുള്ളേരിയ ലയണ്‍സ് ക്ലബ്ബ് ഓഫീസ് കം കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും വിപുലമായ പരിപാടികളോടെ നടന്നു. ഹാള്‍ ഉദ്ഘാടനം കാറഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് കെ ഗോപാലകൃഷ്ണ നിര്‍വ്വഹിച്ചു. മുളേളരിയ ലയണ്‍സ് ക്ലബ്ബ് നടത്തി വരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും പ്രശംസനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു.ക്ലബ്ബ് പ്രസിഡണ്ട് കെ. ശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.ലയണ്‍ ഡിസ്ട്രിക്റ്റ് വൈസ് ഗവര്‍ണ്ണര്‍ പി.എസ് സൂരജ് മുഖ്യാതിഥിയായിരുന്നു.കെ. രാജലക്ഷ്മി (പ്രസി.), ഷാഫി ചൂരിപ്പള്ളം (സെക്ര.), വിനോദ് മേലത്ത് (ട്രഷ.) എന്നിവരടങ്ങിയ ഭാരവാഹികളെ …

തൃക്കരിപ്പൂരില്‍ 27 കാരി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; മരിച്ചത് പേക്കടം സ്വദേശിനി

കാസര്‍കോട്: തൃക്കരിപ്പൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം 27കാരി ട്രെയിന്‍ തട്ടി മരിച്ചു. പേക്കടം കുറവാ പള്ളി അറക്ക് സമീപത്തെ പരേതനായ രാജന്റെയും സുജാതയുടെയും മകള്‍ അമൃത രാജ് (27) മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 200 മീറ്റര്‍ വടക്ക് മാറി ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ട്രാക്കിന് സമീപം കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ചന്തേര പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പരിയാരം …

ജെറുസലേമില്‍ മലയാളി യുവാവ് ജീവനൊടുക്കിയ നിലയില്‍; ജോലിചെയ്യുന്ന വീട്ടിലെ 80 കാരി കുത്തേറ്റു മരിച്ചു

കല്‍പറ്റ: കെയര്‍ ഗിവറായി ജോലി ചെയ്തിരുന്ന ബത്തേരി സ്വദേശിയെ ഇസ്രയേലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുല്‍ത്താന്‍ബത്തേരി കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരന്‍ (38) ആണ് മരിച്ചത്. ജറുസലമിലെ ജോലി ചെയ്യുന്ന വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ജോലിചെയ്യുന്ന വീട്ടിലെ 80 വയസുകാരിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ദേഹം മുഴുവന്‍ പരിക്കുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ജിനേഷിനെ കണ്ടെത്തിയത്. ഒരു മാസം മുന്‍പ് ഇവരുടെ …

ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

കാസര്‍കോട്: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാജേര്‍ജ് രാജിവക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കെ.എസ്.യു നേതാവിന് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ കെ.എസ്.യു ബ്ലോക്ക് വൈസ് പ്രസിഡന്റ് വരുണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ ഗേറ്റിന് മുന്നില്‍ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. പ്രവര്‍ത്തകര്‍ അക്രമാസക്തരായതോടെ പൊലീസ് …