ബംഗളൂരു: സംവിധായകന്‍ രഞ്ജിത്തിനെതിരെ യുവാവു നല്‍കിയ ലൈംഗികാതിക്രമ കേസ് കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കി.
തെളിവിന്റെ അഭാവത്തില്‍ നേരത്തെ കേസ് കോടതി സ്‌റ്റേ ചെയ്തിരുന്നു. 2012ല്‍ ബാംഗ്ലൂര്‍ വിമാനത്താവളത്തിനടുത്തെ താജ് ഹോട്ടലില്‍ വച്ചു ലൈംഗീക പീഡനം നേരിട്ടെന്നായിരുന്നു യുവാവിന്റെ പരാതി. എന്നാല്‍ ഹോട്ടല്‍ ആരംഭിച്ചതു 2016ലാണെന്നു കോടതി കണ്ടെത്തി. മാത്രമല്ല, സംഭവം കഴിഞ്ഞു 12 വര്‍ഷത്തെ പരാതിക്കാരന്റെ മൗനത്തിലും കോടതി സംശയം പ്രകടിപ്പിച്ചു. ഇതിനു വ്യക്തമായ മറുപടി നല്‍കാനും പരാതിക്കാരന്‍ പരാജയപ്പെടുകയായിരുന്നു.
